SignIn
Kerala Kaumudi Online
Monday, 25 January 2021 11.59 PM IST

'നിങ്ങൾ ഇല്ലാതാക്കിയത് നിങ്ങളുടെ വിലയാണ്... ഞാൻ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത്?': പ്രതികരിച്ച് സീരിയൽ നടി

sadhika-venugopal

അപമാനമോ ആക്രമണമോ നേരിട്ട സ്ത്രീകൾ തങ്ങളുടെ അനുഭവം സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ പങ്കുവയ്ക്കുമ്പോൾ അവരെ കുറ്റപ്പെടുത്തികൊണ്ട് രംഗത്ത് വരുന്നവർ നിരവധിയാണ്. 'വിക്ടിം ബ്ലെയ്‌മിംഗ്' എന്ന് വിളിക്കപ്പെടുത്ത ഈ പ്രവൃത്തി വഴി ആക്രമണം നേരിട്ട സ്ത്രീകൾക്ക് അതേക്കുറിച്ച് തുറന്നുപറയാനും അതിലൂടെ നീതി നേടിയെടുക്കാനുമുള്ള അവസരമാണ് ഇക്കൂട്ടർ ഇല്ലാതാക്കുന്നത്.

ഇത്തരക്കാരുടെ ഈ പ്രവണത മൂലം തങ്ങൾ നേരിടുന്ന അതിക്രമങ്ങൾ തുറന്നുകാട്ടാൻ പല സ്ത്രീകളും മടിക്കാറുണ്ട് എന്നതും വസ്തുതയാണ്. തങ്ങൾ മോശക്കാരാകുമോ എന്ന ഭയം മൂലമാണിത്.

സമാനമായി, സോഷ്യൽ മീഡിയയിലൂടെ താൻ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ സീരിയൽ നടിയും മോഡലുമായ സാധിക വേണുഗോപാലിനെതിരെയും ഇത്തരക്കാർ രംഗത്തിറങ്ങിയിരുന്നു. തന്നെ കുറ്റക്കാരിയാക്കിയ ഈ മനോഭാവമുള്ള ആൾക്കാർക്കെതിരെ ഫേസ്ബുക്കിലൂടെ ശക്തമായി ആഞ്ഞടിച്ചിരിക്കുകയാണ് നടി ഇപ്പോൾ.

കുറിപ്പ് ചുവടെ:

'As many of your genuine request and concern here i am posting the full conversation between us.

ഒരുപാട് പേര് എന്റടുത്തു msg അയച്ചു പറഞ്ഞതിന്റെ ഭാഗമായി അവർക്കു വേണ്ടി അവരുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ നമിച്ചുകൊണ്ട് ആ സ്ക്രീൻഷോർട്ട്സിന്റെ പൂർണരൂപം ഇവിടെ ചേർക്കുന്നു.

കഴിഞ്ഞ പോസ്റ്റിൽ സ്ക്രീൻഷോർട്ട് ക്രോപ് ചെയ്യാൻ മറന്നതല്ല അത് ക്രോപ് ചെയ്തു പോസ്റ്റേണ്ടത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് എന്റെ സ്വഭാവത്തിന് ചേരില്ല കാരണം ഞാൻ ചെയ്തു എന്ന് എനിക്ക് അറിയാവുന്ന കാര്യം ആണെങ്കിൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തിയല്ല ഞാൻ. അയാള് പറഞ്ഞതുപോലെ മുൻപ് കൂടിയ കാര്യം എന്താണെന്നു അയാൾക്ക്‌ പോലും അറിയൂല. പക്ഷെ നിങ്ങളിൽ പലർക്കും അതറിയാമെന്നുള്ള രീതിയിൽ ആയിരുന്നു നിങ്ങളുടെ പ്രതികരണം. അതിലൊരു പെൺകുട്ടി പീഡനത്തിന്റെ കാരണക്കാർ അടങ്ങി ഒതുങ്ങി ജീവിക്കാത്ത പെണ്ണുങ്ങൾ ആണെന്ന് പറഞ്ഞു കേട്ടു... ജിഷക്കും സൗമ്യക്കും കത്വക്കും ഒക്കെ എന്ത് കുഴപ്പം ആയിരുന്നു? എന്തായിരുന്നു അവരുടെ ഒക്കെ ദുർനടപ്പ്? അഭിനയം ഒരു കലയാണ് അത് പലരുടെയും തൊഴിൽ ആണ് അത് ചെയ്യുന്നു എന്നത് കൊണ്ട് അവരാരും മോശക്കാർ ആവില്ല. ഞങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ചിത്രീകരിക്കുന്ന കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിച്ചു അത് ചെയ്യുന്നവരെ വേശ്യമാരായി കാണുന്നവർ ആണ് നിങ്ങളിൽ ഭൂരിഭാഗം പേരും. അത് നിങ്ങളാരും മാറ്റാനും പോകുന്നില്ല അങ്ങനെ ഉണ്ടാകും എന്ന പ്രതീക്ഷയും ഇല്ല്യാ. സിനിമയല്ല ജീവിതം. എല്ലാവർക്കും ഉണ്ട് കുടുംബവും കുട്ടികളും ബന്ധുക്കളും ഒക്കെ.

താത്പര്യം ഉള്ളവർ വിളിക്കാമെന്ന് പറഞ്ഞപ്പോൾ ചോര തിളച്ചു എല്ലാ സ്ത്രീകളെയും അപമാനിച്ചു "നിന്നെപ്പോലെ കാശുണ്ടാക്കാൻ മാനം വിക്കുന്നവർ അല്ല ഞങ്ങൾ "എന്ന് പറയുമ്പോൾ നിങ്ങൾ ഇല്ലാതാക്കിയത് നിങ്ങളുടെ വിലയാണ്. കാരണം ഞാൻ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത്? നിങ്ങൾ നിങ്ങളുടെ കണ്ണുകൊണ്ടു കണ്ടോ? കാതു കൊണ്ട് കേട്ടോ? ഇല്ല്യാ. പിന്നെ ഉള്ള തെളിവ് ഞാൻ ഇടുന്ന വസ്ത്രം ഞാൻ അഭിനയിച്ച കഥാപാത്രങ്ങളുടെ സ്വഭാവം അത് വച്ചാണ് നിങ്ങൾ എനിക്ക് വിലയിടുന്നതും നിങ്ങളുടെ വില കളയുന്നതും. ഞാൻ ചെയ്ത കഥാപാത്രം വച്ചു നിങ്ങള്ക്ക് ഞാൻ ഒരു പ്രൊസ്റ്റിറ്റുറ്റ് ആയി തോന്നിയെങ്കിൽ അതെന്റെ വിജയം ആണ് ഞാൻ ചെയ്ത കഥാപാത്രങ്ങളുടെ വിജയം ആണ്..

പിന്നെ ഇത്തരം ആളുകളുടെ പ്രൊഫൈൽ പോസ്റ്റ്‌ ചെയ്യുന്നത് നിങ്ങളുടെ സപ്പോർട്ടിനോ പബ്ലിസിറ്റിക്കോ അല്ല. എന്നെ ഇഷ്ടപെടുന്ന ഒരുപാടു പെൺകുട്ടികൾ ഉണ്ട് അവർക്കു പലപ്പോളും ഇത് പ്രചോദനം ആകാറുണ്ട്. അതുമാത്രം അല്ല ഇത്തരം ആളുകളെ തിരിച്ചറിയാൻ ഒരു ഉപകാരം കൂടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ ഈ ഒരു പോസ്റ്റിട്ടു പേരുണ്ടാക്കിയാൽ നാളെ ഓസ്കാർ ഒന്നും കിട്ടൂല... ഞാൻ പണിയെടുത്താൽ എനിക്ക് കൊള്ളാം എനിക്ക് ജീവിക്കാം. അത്രേ ഉള്ളു. അല്ലാതെ ഇടക്കിടക്കി ഒരുരുത്തരുടെ പോസ്റ്റ്‌ ഇട്ടു കളിക്കാൻ എനിക്ക് തലയ്ക്കു ഓളം ഒന്നൂല്യ.. നാളെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ പ്രതിയായി ഇവരുടെ പേര് കാണുമ്പോൾ അന്ന് ഞാൻ ഇത് അറിയിച്ചില്ലല്ലോ എന്നെനിക്കു തോന്നരുതല്ലോ?

നന്ദി.

(ഇത് പോസ്റ്റ്‌ ചെയ്യാൻ വിചാരിച്ചതല്ല പക്ഷെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് പറഞ്ഞത് കൊണ്ടു അവർക്കായി മാത്രം. അല്ലാതെ ഇതൊരു ന്യായീകരണം അല്ല)'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SADHIKA VENUGOPAL, CINEMA, KERALA, CYBER ABUSE, SERIAL ACTRESS, MODEL, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.