SignIn
Kerala Kaumudi Online
Sunday, 17 January 2021 10.12 PM IST

ജീവിതത്തെ പോസിറ്റീവായി കാണാനാണ് ഇഷ്‌ടം പരസ്‌പരം നായി​ക ദീപ്‌തി​ ഐ.എ.എസ് ഇപ്പോൾ

eee

നടി ഗാ​യ​ത്രി​അരുണിനെ ​കാ​ണു​മ്പോ​ൾ​ ​ഇ​പ്പോ​ഴും​ ​ആ​ളു​ക​ൾ​ ​ ആ​ദ്യം​ ​അ​ന്വേ​ഷി​ക്കു​ക,​ഇ​നി​ ​എ​പ്പോ​ഴാ​ണ് ​അ​ഭി​ന​യി​ക്കു​ക​ ​എ​ന്നാ​ണ്.​ ​ ഗൃ​ഹ​സ​ദ​സു​ക​ളു​ടെ​ ​പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന​​ഗാ​യ​ത്രി​ ​അ​രു​ൺ​ ​സീ​രി​യ​ലി​ൽ​ ​നി​ന്നും​ ​ഇ​ട​വേ​ള​യെ​ടു​ത്തി​ട്ടും​ ​പ്രേ​ക്ഷ​ക​രു​‌​ടെ​പ്രിയങ്കരിയാണിപ്പോഴും. സീ​രി​യ​ലി​നു​ശേ​ഷ​മു​ള്ള​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ​ഗാ​യ​ത്രി​ ​മ​ന​സു​ ​തു​റ​ക്കു​ന്നു...

'​'​കൊ​വി​ഡും​ ​ലോ​ക്ക് ഡൗ​ണു​മൊ​ക്കെ​യാ​യി​ ​ആ​കെ​ ​വ​ല്ലാ​ത്തൊ​രു​ ​അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​ല്ലോ.​ ​ഒ​ന്ന് ​പു​റ​ത്തേ​ക്കി​റ​ങ്ങി,​ ​ചു​റ്റി​ ​സ​ഞ്ച​രി​ച്ചു​ ​വ​ന്ന​പ്പോൾന​ല്ല​സ​ന്തോ​ഷം​ ​തോ​ന്നു​ന്നു​ണ്ട്.​ ​പ്ര​കൃ​തി​യൊ​ക്കെ​ ​ആ​കെ​ ​ഒ​ന്ന് ​ റി​ഫ്ര​ഷ് ​ ആ​യ​തു​പോ​ലെ.​ ​എ​ല്ലാ​വി​ധ​ ​മു​ൻ​ക​രു​ത​ലോ​ടും​ ​കൂ​ടി ത​ന്നെ​യാ​ണ് ​യാ​ത്ര​ ​ചെ​യ്‌​ത​‌​ത്.​ ​കേ​ര​ള​ത്തി​ന​ക​ത്ത് ​ത​ന്നെ​യാ​യി​രു​ന്നു​ ​യാ​ത്ര​ ​ന​ട​ത്തി​യ​ത്.​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ച്ചും​ ​മാ​സ്‌​ക് ​ധ​രി​ച്ചു​മു​ള്ള​ ​ആ​ദ്യ​ത്തെ​ ​യാ​ത്ര​യാ​ണ്.​ ​എ​ങ്കി​ലും​ ​ന​ന്നാ​യി​ത്ത​ന്നെ​ ​ആ​സ്വ​ദി​ച്ചു.""
ഒ​രു​ ​യാ​ത്ര​ ​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ​തി​ന്റെ ഊ​ർ​ജ​ത്തി​ൽ​ ​ഗാ​യ​ത്രി​ ​അ​രു​ൺ​ ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങി.
'​'​യാ​ത്ര​ക​ളോ​ട് ​എ​നി​ക്കെ​ന്നും​ ​വ​ല്ലാ​ത്ത​ ​കൊ​തി​യാ​ണ്.​ ​അ​ഭി​ന​യ​ത്തി​ന് ​മു​മ്പും​ ​ഒ​ത്തി​രി​ ​യാ​ത്ര​ക​ൾ​ ​ചെ​യ്‌​തി​രു​ന്നു.​ ​ഒ​ട്ടും​ ​പ്ര​തീ​ക്ഷി​ക്കാ​തെ​ ​ലോ​ക്ക്ഡൗ​ൺ​ ​വ​ന്ന​പ്പോ​ൾ​ ​ആ​കെ​ ​മ​ടു​പ്പാ​യ​ത് ​യാ​ത്ര​ക​ൾ​ ​ന​ട​ത്താ​ൻ​ ​ക​ഴി​യി​ല്ല​ല്ലോ​ ​എ​ന്നോ​ർ​ത്താ​യി​രു​ന്നു.​ ​ലോ​ക്ക്ഡൗ​ണി​ന് ​തൊ​ട്ട് ​മു​ന്നേ​യും​ ​ഒ​രു​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​യാ​ത്ര​ ​ന​ട​ത്തി​യി​രു​ന്നു​വെ​ന്ന​താ​ണ് ​ആ​കെ​യു​ള്ള​ ​സ​ന്തോ​ഷം.​ ​എ​ന്തൊ​ക്കെ​യാ​യാ​ലും​ ​ഈ​ ​അ​വ​സ്ഥ​യെ​ല്ലാം​ ​മാ​റി​ ​ന​മു​ക്കെ​ല്ലാ​ർ​ക്കും​ ​പ​ഴ​യ​തു​ ​പോ​ലെ​ ​സ​ന്തോ​ഷ​ത്തോ​ടെ​യും​ ​സ​മാ​ധാ​ന​ത്തോ​ടെ​യും​ ​ആ​രോ​ഗ്യ​ത്തോ​ടെ​യും​ ​ജീ​വി​ക്കാ​ൻ​ ​ക​ഴി​യ​ട്ടെ​യെ​ന്ന​താ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​പ്രാ​ർ​ത്ഥ​ന.""
'​പ​ര​സ്‌​പ​രം​"​ ​എ​ന്ന​ ​ഒ​റ്റ​ ​സീ​രി​യ​ലി​ലൂ​ടെ​യാ​ണ് ​ഗാ​യ​ത്രി​യു​ടെ​ ​ജീ​വി​തം​ ​മാ​റി​യ​ത്.​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​സ​മ​യ​ത്താ​ണ് ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ലെ​ത്തി​യ​തെ​ങ്കി​ലും,​ ​സീ​രി​യ​ലും​ ​സി​നി​മ​യും​ ​ആ​ങ്ക​റിം​ഗു​മൊ​ക്കെ​യാ​യി​ ​പ​ല​ ​വേ​ഷ​ത്തി​ലും​ ​പ്രേ​ക്ഷ​ക​ർ​ ​പി​ന്നെ​ ​ഗാ​യ​ത്രി​യെ​ ​ക​ണ്ടു.​ ​ഇ​ട​യ്ക്കെ​ല്ലാം​ ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ൽ​ ​ഇ​ട​വേള​ക​ളു​മെ​ടു​ത്തു.​ ​പ​ക്ഷേ​ ​അ​പ്പോ​ഴെ​ല്ലാം​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​ ​ത​ന്റെ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​ആ​രാ​ധ​ക​രു​മാ​യി​ ​പ​ങ്കു​വ​ക്കാ​നും​ ​താ​രം​ ​മ​റ​ന്നി​ല്ല.​ ​കാ​ര​ണം​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​അ​ത്ര​യേ​റെ​ ​പ്രി​യ​ങ്ക​രി​യാ​ണ് ​അ​ന്നും​ ​ഇ​ന്നും​ ​ഗാ​യ​ത്രി.​ ​
ഞാ​ൻ​ ​ഇ​വി​ടെ​ത്ത​ന്നെ​യു​ണ്ട്
നേ​രി​ൽ​ ​കാ​ണു​മ്പോ​ൾ​ ​പ​ല​രും​ ​ചോ​ദി​ക്കു​ന്നു​ണ്ട്,​ ​ഗാ​യ​ത്രി​ ​അ​ഭി​ന​യം​ ​ഉ​പേ​ക്ഷി​ച്ചോ​ എന്ന്.​ ​ഒ​രി​ക്ക​ലു​മി​ല്ല.​ ​ഞാ​ൻ​ ​അ​വ​സാ​നം​ ​ചെ​യ്‌​ത​ത് ​ഒ​രു​ ​സി​നി​മ​യാ​ണ്,​ ​മ​മ്മൂ​ക്കാ​ചി​ത്രം​ ​'​വ​ൺ​".​ ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സിം​ഗ് ​കാ​ത്തി​രി​ക്കു​ന്ന​ ​സ​മ​യ​ത്താ​ണ് ​ലോ​ക്ക്ഡൗ​ൺ​ ​വ​ന്ന​ത്.​ ​സീ​ന​ ​എ​ന്നാ​ണ് ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​യു​ള്ള​ ​സി​നി​മ​യാ​ണ്.​ ​ചി​ത്ര​ത്തി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ​എ​ന്റേ​ത്.​ ​സീ​രി​യ​ലു​ക​ളെ​ ​ഉ​പേ​ക്ഷി​ച്ചി​ട്ടൊ​ന്നു​മി​ല്ല.​ ​ന​ല്ല​ ​ക​ഥാ​പാ​ത്രം​ ​വ​ന്നാ​ൽ​ ​തീ​ർ​ച്ച​യാ​യും​ ​ചെ​യ്യും.​ ​അ​ഭി​ന​യ​ത്തി​ലേ​ക്ക് ​വ​ന്ന​ത് ​പോ​ലും​ ​പ്ലാ​ൻ​ ​ചെ​യ്‌​ത് ​സം​ഭ​വി​ച്ച​ത​ല്ല.​ ​ഒ​രു​ ​മാ​ദ്ധ്യ​മ​സ്ഥാ​പ​ന​ത്തി​ൽ​ ​ജോ​ലി​ ​ചെ​യ്‌​തി​രു​ന്ന​ ​സ​മ​യ​ത്ത് ​ഒ​ട്ടും​ ​പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് '​പ​ര​സ്‌​പ​ര​"​ത്തി​ന്റെ​ ​ക​ഥ​ ​കേ​ൾ​ക്കു​ന്ന​ത്.​ ​സ്‌​കൂ​ൾ​ ​കാ​ല​ഘ​ട്ട​ത്തി​ലൊ​ക്കെ​ ​അ​ഭി​ന​യം​ ​പാ​ഷ​നാ​യി​രു​ന്നു.​ ​ഒ​ന്ന് ​ര​ണ്ട് ​ഓ​ഡി​ഷ​നൊ​ക്കെ​ ​പോ​യി​രു​ന്നു.​ ​പ​ക്ഷേ​ ​അ​തൊ​ന്നും​ ​ന​ട​ന്നി​ല്ല.​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ക​ ​എ​ന്ന​ത് ​വ​ലി​യ​ സ്വപ്നം​ ​ആ​യി​ ​മ​ന​സി​ൽ​ ​ത​ന്നെ​ ​കി​ട​ന്നു.​ ​അ​തി​നി​ട​യി​ൽ​ ​പ​ഠി​ത്തം,​ ​ജോ​ലി,​ ​ക​ല്യാ​ണം​ ​ഒ​ക്കെ​യാ​യി​ ​ജീ​വി​തം​ ​വേ​റൊ​രു​ ​വ​ഴി​ക്കും​ ​പോ​യി.​ ​അ​തി​നൊ​ക്കെ​ ​ശേ​ഷം​ ​പ​ഴ​യ​ ​ആ​ ​മോ​ഹം​ ​സം​ഭ​വി​ച്ചു​വെ​ന്ന​ത് ​എ​നി​ക്കും​ ​അ​തി​ശ​യം​ ​ത​ന്നെ​യാ​ണ്.​ ​ഇ​തു​വ​രെ​ ​ജീ​വി​ത​ത്തി​ൽ​ ​ഉ​ണ്ടാ​യ​ ​കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​ഇ​ങ്ങോ​ട്ടേ​ക്ക് ​വ​ന്ന​താ​ണ്.​ ​ഒ​ന്നും​ ​തേ​ടി​ ​പോ​യി​ട്ടി​ല്ല.​ ​

eee

ഇ​ട​വേ​ള​ ​അ​നി​വാ​ര്യ​മാ​യി​രു​ന്നു
ദീ​പ്‌​തി​ ​ഐ.​പി.​എ​സി​നെ​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്ന​ ​പ്രേ​ക്ഷ​ക​ർ​ ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​അ​തു​പോ​ലു​ള്ള​ ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ​എ​ന്നെ​ ​കാ​ണു​മ്പോ​ഴൊ​ക്കെ​ ​പ്രാ​യ​മാ​യ​ ​അ​മ്മ​മാ​ർ​ ​പ​റ​യു​ന്ന​ത്.​ ​ആ​ ​സ​മ​യ​ത്തെ​ ​നാ​യി​ക​മാ​രി​ൽ​ ​ഏ​റെ​ ​വ്യ​ത്യ​സ്‌​ത​യാ​യി​രു​ന്നു​ ​ദീ​പ്‌​തി.​ ​വ​ള​രെ​ ​ബോ​ൾ​ഡാ​യി​ട്ടു​ള്ള​തും​ ​അ​തേ​ ​സ​മ​യം​ ​കു​ടും​ബി​നി​യു​മാ​യി​ട്ടു​മു​ള്ള​ ​ക​ഥാ​പാ​ത്രം.​ ​​ഇ​പ്പോ​ഴും​ ​എ​ന്നെ​ ​ദീ​പ്‌​തി​ ​എ​ന്നു​ ​വി​ളി​ക്കു​ന്ന​വ​രു​ണ്ട്.​ ​ന​ല്ലൊ​രു​ ​ക​ഥാ​പാ​ത്ര​ത്തെ​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​കി​ട്ടി​യ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​പി​ന്നീ​ട് ​വ​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളേ​റെ​യും​ ​ദീ​പ്‌​തി​യു​ടെ​ ​നി​ഴ​ലു​ള്ള​വ​യാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​യാ​ണ് ​ഇ​ട​വേ​ള​ ​എ​ടു​ത്ത​തും.​ ​പി​ന്നെ,​ ​തു​ട​രെ​ ​തു​ട​രെ​ ​അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​വും​ ​എ​നി​ക്കി​ല്ല.​ ​വ്യ​ത്യ​സ്‌​ത​മാ​യ​ ​വേ​ഷം​ ​ചെ​യ്യാ​നാ​ണ് ​ഇ​നി​ ​താ​ത്പ​ര്യം.​ ​ന​ല്ല​ ​ഓ​ഫ​റു​ക​ൾ​ ​വ​ന്നാ​ൽ​ ​തീ​ർ​ച്ച​യാ​യും​ ​ചെ​യ്യും.​ ​പി​ന്നെ​ ​സീ​രി​യ​ലാ​കു​മ്പോ​ൾ​ ​കു​ടും​ബ​ത്തെ​ ​വ​ല്ലാ​തെ​ ​മി​സ് ​ചെ​യ്യും.​ ​മ​ക​ളു​ടെ​ ​കു​ട്ടി​ക്കാ​ല​ത്തി​ന്റെ​ ​അ​ഞ്ചു​ ​വ​ർ​ഷം​ ​എ​നി​ക്ക് ​ന​ഷ്‌​ട​മാ​യി.​ ​ആ​ ​വി​ഷ​മം​ ​ഇ​പ്പോ​ഴും​ ​മാ​റി​യി​ട്ടി​ല്ല.​ ​സീ​രി​യ​ലാ​കു​മ്പോ​ൾ​ ​ലോം​ഗ് ​ടേം​ ​ക​മ്മി​റ്റ്മെ​ന്റ് ​ആ​യി​പ്പോ​കും.​ ​അ​തു​കൊ​ണ്ടാ​ണ് ​സീ​രി​യ​ലു​ക​ളി​ൽ​ ​നി​ന്ന് ​ഇ​ട​വേ​ള​യെ​ടു​ത്ത​ത്.
അ​വ​ധി​ക്കാ​ലം​ ​കൂ​ടു​ത​ൽ​ ​ആ​ക്‌​ടീ​വാ​യി
ലോ​ക്ക് ​ഡൗ​ൺ​ ​എ​ല്ലാ​വ​രെ​യും​ ​പോ​ലെ​ ​ആ​ദ്യ​മൊ​ക്കെ​ ​എ​നി​ക്കും​ ​ബോ​റിം​ഗ് ​ത​ന്നെ​യാ​യി​രു​ന്നു.​ ​കു​ട്ടി​ക​ൾ​ക്ക് ​സ്‌​കൂ​ൾ​ ​തു​റ​ക്കാ​ത്ത​താ​ണ​ല്ലോ​ ​പ്ര​ധാ​ന​ ​പ്ര​ശ്‌​നം.​ ​ആ​ ​സ​മ​യ​ത്ത് ​അ​വ​രെ​ ​എ​ങ്ങ​നെ​ ​എ​ന്റ​ർ​ടെ​യ്മെ​ന്റ് ​ചെ​യ്യി​ക്കാ​മെ​ന്ന​താ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​ചി​ന്ത.​ ​അ​ങ്ങ​നെ​യാ​ണ് ​അ​ത്ത​ര​ത്തി​ലു​ള്ള​ ​കു​റേ​ ​വീ​ഡി​യോ​സ് ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​പോ​സ്റ്റ് ​ചെ​യ്‌​ത​ത്.​ ​യോ​ഗ​ ​സീ​രി​യ​സാ​യി​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങി​യെ​ന്ന​താ​ണ് ​ലോ​ക്ക് ​ഡൗ​ണി​ലു​ണ്ടാ​യ​ ​പ്ര​ധാ​ന​ ​മാ​റ്റം.​ ​ഒ​രു​ ​മാ​സ്റ്റ​റി​ന്റെ​ ​കീ​ഴി​ൽ​ ​ത​ന്നെ​ ​യോ​ഗ​ ​ചെ​യ്‌​തു​ ​തു​ട​ങ്ങി.​ ​മോ​ൾ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സ് ​തു​ട​ങ്ങി​യ​തോ​ടെ​ ​പി​ന്നെ​ ​സ​മ​യം​ ​തി​ക​യാ​തെ​യാ​യി.​ ​എ​ന്നാ​ലും​ ​വീ​ട്ടി​ലെ​ല്ലാ​ർ​ക്കും​ ​കൂ​ടി​ ​ഒ​രു​മി​ച്ചി​രി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​തി​ന്റെ​ ​സ​ന്തോ​ഷം​ ​തീ​ർ​ച്ച​യാ​യു​മു​ണ്ട്.
ഇ​ന്നും​ ​പ​ഴ​യ​ ​അ​തേ​ ​ഗാ​യ​ത്രി
അ​ഭി​ന​യ​ ​രം​ഗ​ത്തേ​ക്ക് ​വ​ന്ന​തു​കൊ​ണ്ട് ​ജീ​വി​തം​ ​മാ​റി​യെ​ന്ന് ​ക​രു​തു​ന്ന​ ​ആ​ള​ല്ല​ ​ഞാ​ൻ.​ ​ഇ​പ്പോ​ഴും​ ​പ​ഴ​യ​ ​അ​തേ​ ​ഗാ​യ​ത്രി​ ​ത​ന്നെ​യാ​ണ്.​ ​എ​ന്റെ​ ​ഫ്ര​ണ്ട്സൊ​ക്കെ​ ​അ​ത് ​പ​റ​ഞ്ഞ് ​ക​ളി​യാ​ക്കാ​റു​ണ്ട്,​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​പേ​ജി​ലൊ​ക്കെ​ ​ഒ​രു​ ​ബ്ലൂ​ ​ടി​ക്ക് ​ഉ​ണ്ടെ​ന്നേ​യു​ള്ളൂ.​ ​അ​ത​ല്ലാ​തെ​ ​ഒ​രു​ ​മാ​റ്റ​വും​ ​എ​നി​ക്കി​ല്ലെ​ന്ന്.​ ​പ​ഴ​യ​ ​പോ​ലെ​ ​യാ​ത്ര​ ​ചെ​യ്യാ​റു​ണ്ട്,​ ​ഷോ​പ്പിം​ഗ് ​ന​ട​ത്താ​റു​ണ്ട്...​ ​ആ​ൾ​ക്കാ​ർ​ ​തി​രി​ച്ച​റി​യു​മെ​ന്നു​ള്ള​തു​കൊ​ണ്ട് ​മു​ഖം​ ​മ​റ​ച്ച് ​പു​റ​ത്തേ​ക്ക് ​ഇ​റ​ങ്ങാം​ ​എ​ന്നൊ​ന്നും​ ​ഞാ​ൻ​ ​ചി​ന്തി​ക്കാ​റി​ല്ല.​ ​അ​തെ​ല്ലാം​ ​ഒ​രു​ ​ഭാ​ഗ്യ​മ​ല്ലേ.​ ​പി​ന്നെ,​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ന​മ്മ​ളോ​ടു​ള്ള​ ​ഇ​ഷ്‌​ടം​ ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യു​ന്ന​തും​ ​നേ​രി​ൽ​ ​കാ​ണു​മ്പോ​ഴ​ല്ലേ.​ ​ചി​ല​രൊ​ക്കെ​ ​വ​ന്ന് ​വി​ശേ​ഷ​ങ്ങ​ൾ​ ​ചോ​ദി​ക്കും,​ ​സെ​ൽ​ഫി​ ​എ​ടു​ക്കും,​ ​വീ​ട്ടി​ലേ​ക്ക് ​ക്ഷ​ണി​ക്കും.​ ​അ​തൊ​ക്കെ​ ​സ​ന്തോ​ഷം​ ​ത​ന്നെ​യ​ല്ലേ.​ ​ആ​ദ്യ​മൊ​ക്കെ​ ​കു​റ​ച്ച് ​ച​മ്മ​ലാ​യി​രു​ന്നു.​ ​സെ​ലി​ബ്രി​റ്റി​യാ​യ​ ​കാ​ര്യം​ ​ഞാ​ൻ​ ​മാ​ത്രം​ ​തി​രി​ച്ച​റി​യാ​ത്ത​ ​പോ​ലെ​യാ​യി​രു​ന്നു​ ​അന്നത്തെ അ​വ​സ്ഥ.​ ​

eee

യോ​ഗ​യാ​ണ് ​പു​തി​യ​ ​സ​ന്തോ​ഷം

മേ​ക്കോ​വ​ർ​ ​എ​ന്ന് ​പ​റ​യാ​നൊ​ന്നും​ ​ഇ​ല്ല.​ ​ഫോ​ൺ​ ​മാ​റ്റി​യെ​ന്ന​താ​ണ് ​പ്ര​ധാ​ന​ ​മാ​റ്റം,​ ​ഇ​പ്പോ​ഴ​ത്തെ​ ​കാ​മ​റ​യ്‌​ക്ക് ​ന​ല്ല​ ​തെ​ളി​ച്ച​മു​ണ്ട്.​ ​(​ചി​രി​ക്കു​ന്നു​).​ ​മാ​റ്റ​ത്തെ​ ​കു​റി​ച്ച് ​പ​റ​ഞ്ഞാ​ൽ​ ​ഇ​പ്പോ​ൾ​ ​കു​റ​ച്ച് ​മെ​ലി​ഞ്ഞി​ട്ടു​ണ്ട്.​ ​യോ​ഗ​ ​തു​ട​ങ്ങി​യെ​ന്ന് ​പ​റ​ഞ്ഞി​രു​ന്ന​ല്ലോ.​ ​അ​ത​നു​സ​രി​ച്ച് ​ജീ​വി​ത​രീ​തി​യി​ലും​ ​മാ​റ്റം​ ​വ​ന്നു.​ ​അ​ല്ലാ​തെ​ ​മ​റ്റ് ​സീ​ക്ര​ട്ടു​ക​ളൊ​ന്നു​മി​ല്ല.​ ​ഡ​യ​റ്റിം​ഗൊ​ന്നും​ ​കാ​ര്യ​മാ​യി​ ​പ​രീ​ക്ഷി​ക്കാ​ത്ത​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​തു​ട​ങ്ങി​യാ​ലും​ ​അ​ധി​കം​ ​ദി​വ​സം​ ​പി​ടി​ച്ചു​ ​നി​ൽ​ക്കാ​ൻ​ ​പ​റ്റാ​റി​ല്ല.​ ​ലോ​ക്ക് ​ഡൗ​ൺ​ ​ആ​യ​പ്പോ​ൾ​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​കാ​ര്യ​മാ​യ​ ​നി​യ​ന്ത്ര​ണ​മൊ​ന്നു​മി​ല്ലാ​തെ​ ​വ​ന്ന​പ്പോ​ഴാ​ണ് ​യോ​ഗ​ ​തു​ട​ങ്ങി​യ​ത്.​ ​എ​ന്താ​യാ​ലും​ ​ഇ​പ്പോ​ൾ​ ​പു​തി​യ​ ​ഫോ​ട്ടോ​സൊ​ക്കെ​ ​പോ​സ്റ്റ് ​ചെ​യ്യാ​ൻ​ ​ആ​ത്മ​വി​ശ്വാ​സം​ ​കി​ട്ടി.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​സ​ജീ​വ​മാ​ണ്.​ ​തു​ട​ക്ക​കാ​ല​ത്ത് ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ങ്ങ​ളൊ​ക്കെ​ ​നേ​രി​ടേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ട്.​ ​അ​തൊ​ക്കെ​ ​ഇ​പ്പോ​ൾ​ ​പാ​ർ​ട്ട് ​ഓ​ഫ് ​ദി​ ​ഗെ​യിം​ ​ആ​യി​ ​മാ​റി​യി​ല്ലേ.​ ​അ​ന്ന് ​കേ​സ് ​കൊ​ടു​ത്തു.​ ​പി​ന്നീ​ടും​ ​ഇ​തു​പോ​ലെ​ ​പ്ര​ശ്‌​ന​മാ​യ​പ്പോ​ൾ​ ​പേ​ജി​ലൂ​ടെ​ ​ത​ന്നെ​ ​റി​യാ​ക്‌​ട് ​ചെ​യ്ത​ ​അ​വ​സ​ര​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​നെ​ഗ​റ്റീ​വ് ​ക​മ​ന്റു​ക​ൾ​ ​വ​രു​ന്ന​ത് ​അ​പൂ​ർ​വ​മാ​ണ്.​ ​വ​ന്നാ​ലും​ ​ശ്ര​ദ്ധ​ ​ന​ൽ​കി​ല്ല.​ ​വെ​റു​തേ​ ​ന​മ്മു​ടെ​ ​സ​മ​യം​ ​സ​ന്തോ​ഷ​വും​ ​ന​ഷ്‌​ട​മാ​കും.
തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ ​ഇ​ങ്ങ​നെ
ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ഒ​ത്തി​രി​യൊ​ന്നും​ ​ചെ​യ്യാ​ത്ത​തു​കൊ​ണ്ട് ​അ​ങ്ങ​നെ​ ​കാ​ര്യ​മാ​യി​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളൊ​ന്നും​ ​വേ​ണ്ടി​ ​വ​ന്നി​ട്ടി​ല്ല.​ ​'​പ​ര​സ്‌​പ​രം​"​ ​വ​ന്ന​പ്പോ​ൾ​ ​അ​തി​ലെ​ ​ക​ഥാ​പാ​ത്രം​ ​ഹി​ന്ദി​യി​ൽ​ ​ക​ണ്ട് ​പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു.​ ​പി​ന്നെ​ ​ഏ​ഷ്യാ​നെ​റ്റി​ലേ​ക്കാ​ണ് ​ക്ഷ​ണി​ക്കു​ന്ന​ത്.​ ​അ​തു​ര​ണ്ടും​ ​മ​തി​യാ​യി​രു​ന്നു​ ​സ​മ്മ​ത​മ​റി​യി​ക്കാ​ൻ.​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്രം​ ​'​വ​ൺ​"​ ​ആ​ണെ​ങ്കി​ലും​ ​ബോ​ബി​ ​-​സ​ഞ്ജ​യ് ​സ്ക്രി​പ്ടാ​ണ്,​ ​മ​മ്മൂ​ക്ക​ ​ചി​ത്ര​മാ​ണ്.​ ​ഇ​ത് ​ര​ണ്ടും​ ​മ​തി​യ​ല്ലോ​ ​ചെ​യ്യാ​ൻ.​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​പ്രേ​ക്ഷ​ക​യാ​യി​ട്ടി​രു​ന്നാ​ണ് ​ഞാ​ൻ​ ​ക​ഥ​ ​കേ​ൾ​ക്കു​ന്ന​ത്.​ ​ആ​ ​ക​ഥാ​പാ​ത്രം​ ​എ​ന്നെ​ ​എ​ക്സൈ​റ്റ് ​ചെ​യ്യി​പ്പി​ച്ചാ​ൽ​ ​തീ​ർ​ച്ച​യാ​യും​ ​ചെ​യ്യും.​ ​
സ​ന്തോ​ഷം,​ ​സ​മാ​ധാ​നം
ഞാ​ൻ​ ​ന​ല്ല​ ​കൂ​ളാ​ണ്.​ ​ഓ​രോ​ ​നി​മി​ഷ​വും​ ​സ​ന്തോ​ഷി​ച്ച് ​ഇ​രി​ക്കാ​നാ​ണ് ​ഇ​ഷ്‌​ടം.​ ​ജീ​വി​ത​ത്തെ​ ​ടെ​റി​ബി​ൾ​ ​ആ​ക്കാ​ൻ​ ​ഇ​ഷ്‌​ട​മ​ല്ല.​ ​ലോ​ക്ക്ഡൗ​ണി​നെ​ ​പോ​ലും​ ​ഞാ​നി​പ്പോ​ൾ​ ​പൊ​സീ​റ്റീ​വാ​യി​ട്ടാ​ണ് ​കാ​ണു​ന്ന​ത്.​ ​കു​ടും​ബ​ത്തോ​ടൊ​പ്പം​ ​കൂ​ടു​ത​ലാ​യി​ട്ട് ​സ​മ​യം​ ​ചെ​ല​വ​ഴി​ക്കാ​ൻ​ ​പ​റ്റി,​ ​യോ​ഗ​ ​പ​ഠി​ക്കാ​ൻ​ ​പ​റ്റി,​ ​ഇ​തൊ​ക്കെ​ ​ന​ല്ല​ ​കാ​ര്യ​ങ്ങ​ള​ല്ലേ.​ ​എ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ശ​ക്തി​ ​കു​ടും​ബം​ ​ത​ന്നെ​യാ​ണ്.​ ​അ​ത് ​ക​ഴി​ഞ്ഞേ​ ​ക​രി​യ​ർ​ ​വ​രു​ന്നു​ള്ളൂ.​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ​പ്ര​ത്യേ​കി​ച്ച് ​പ്ലാ​നിം​ഗ് ​ഒ​ന്നു​മി​ല്ല.​ ​ചെ​യ്യു​ന്ന​ ​കാ​ര്യ​ങ്ങ​ളോ​ട് ​നീ​തി​ ​പു​ല​ർ​ത്തു​ക,​ ​ന​ല്ല​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​ ​ഇ​തൊ​ക്കെ​ ​ത​ന്നെ​യാ​ണ് ​ജീ​വി​തം.​ ​ഭ​ർ​ത്താ​വ് ​അ​രു​ൺ,​ ​ബി​സി​ന​സാ​ണ്.​ ​മ​ക​ൾ​ ​ക​ല്യാ​ണി,​ ​അ​ഞ്ചി​ൽ​ ​പ​ഠി​ക്കു​ന്നു.​ ​അ​രു​ണി​ന്റെ​ ​അ​ച്‌​ഛ​നും​ ​അ​മ്മ​യും​ ​കൂ​ടെ​യു​ണ്ട്.​ ​എ​ന്റെ​ ​വീ​ട്ടി​ൽ​ ​അ​മ്മ​യും​ ​സ​ഹോ​ദ​ര​നു​മാ​ണ്.​ ​അ​ച്‌​ഛ​ൻ​ ​അ​ടു​ത്തി​ടെ​യാ​ണ് ​ഞ​ങ്ങ​ളെ​ ​വി​ട്ടു​പോ​യ​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY, CELIBRITY INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.