SignIn
Kerala Kaumudi Online
Monday, 25 January 2021 12.38 AM IST

ട്രംപ് തലതിരിഞ്ഞ ഭരണാധികാരി, തോറ്റ്  തുന്നം  പാടിയെങ്കിലും പരാജയം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി എം.എം.മണി

trump

തിരുവനന്തപുരം: തലതിരിഞ്ഞ ലോക ഭരണാധികാരിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്ന് മന്ത്രി എം.എം.മണി. തലതിരിഞ്ഞ നേതാക്കളുടെ പട്ടിക നീളുമെങ്കിലും വിശദീകരിക്കുന്നില്ലെന്നും മണി പറഞ്ഞു. തോറ്റ് തുന്നം പാടിയെങ്കിലും ട്രംപ് തോൽവി അംഗീകരിക്കുന്നില്ലെന്നും ഇത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണി ഇക്കാര്യം പറഞ്ഞത്.

വർഗ്ഗീയ വംശീയ സമീപനങ്ങളെ എതിർക്കുന്നവരെല്ലാം ജോ ബൈഡനും കമലാ ഹാരിസും ജയിക്കണമെന്ന് ആഗ്രഹിച്ചു. പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജയായ കമലാ ഹാരിസും ജയം ഉറപ്പിച്ചു എന്നത് ആശ്വാസകരമാണെന്നും മണി പറഞ്ഞു.
ട്രംപിനെയും കൂട്ടരെയും പരാജയപ്പെടുത്തിയ അമേരിക്കൻ ജനതയെ അഭിവാദ്യം ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയ മിക്കവാറും പൂർത്തിയായി. ലോകത്തെ ഭരണാധികാരികളിൽ തലതിരിഞ്ഞ അധികാരി ആര് എന്ന് ചോദിച്ചാൽ അമേരിക്കൻ പ്രസിഡണ്ട് ട്രമ്പ് എന്നാണ് ഉത്തരം. പട്ടിക നീളുമെങ്കിലും അത് ഇവിടെ വിശദീകരിക്കുന്നില്ല. ട്രമ്പ് തോറ്റ് തുന്നം പാടി. പക്ഷേ തോൽവി അംഗീകരിക്കുന്നില്ല. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്.

വർഗ്ഗീയ വംശീയ സമീപനങ്ങളെ എതിർക്കുന്നവരെല്ലാം ജോ ബൈഡനും കമലാ ഹാരിസും ജയിക്കണമെന്ന് ആഗ്രഹിച്ചു.പ്രസിഡണ്ടായി ജോ ബൈഡനും വൈസ് പ്രസിഡണ്ടായി ഇന്ത്യൻ വംശജയായ കമലാ ഹാരിസും ജയം ഉറപ്പിച്ചു എന്നത് ആശ്വാസകരമാണ്. അമേരിക്കൻ ജനാധിപത്യത്തെയും ഭരണഘടനയേയും എബ്രഹാം ലിങ്കൺ തുടങ്ങിയുള്ള നേതാക്കൻമാരെയും പറ്റി ഊറ്റം കൊള്ളുന്നവർക്കുള്ള മുന്നറിയിപ്പാണ് ട്രമ്പും കൂട്ടരും ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്. ഇവരെ പരാജയപ്പെടുത്തിയ അമേരിക്കൻ ജനതയെ അഭിവാദ്യം ചെയ്യുന്നു.

 

അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയ മിക്കവാറും പൂർത്തിയായി. ലോകത്തെ ഭരണാധികാരികളിൽ തലതിരിഞ്ഞ അധികാരി ആര് എന്ന് ചോദിച്ചാൽ...

Posted by MM Mani on Monday, 16 November 2020

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA, TRUMP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.