തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നിഷേധിക്കുന്നതിൽ ഇടതുപക്ഷവും അത്ര പിന്നിലല്ല. പല ജില്ലകളിലും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം പിന്നാക്കക്കാർക്ക് ലഭിച്ചില്ല.പലയിടത്തും പ്രാതിനിദ്ധ്യം നാമമാത്രമായി.യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികകളിൽ പിന്നാക്കക്കാരെ പാടെ വെട്ടിനിരത്തിയതിന്റെ കണക്കുകൾ കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പത്രികാസമർപ്പണം നാളെ വൈകിട്ട് അവസാനിക്കാനിരിക്കെ, സ്ഥാനാർത്ഥി പട്ടികകളിൽ ഇനി കാര്യമായ മാറ്റങ്ങൾക്ക് സാദ്ധ്യതയില്ല.നൂറ് സീറ്റുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫിലെ സീറ്റ് വീതം വയ്പിൽ പിന്നാക്ക സമുദായങ്ങൾക്ക് ജനസംഖ്യാനുപാതികമായി വേണ്ടത്ര പ്രാതിനിദ്ധ്യം ലഭിച്ചെല്ലന്നാണ് ആക്ഷേപം.70 സീറ്റിൽ മത്സരിക്കുന്ന സി.പി.എം ഈഴവ സമുദായത്തിന് 14 സീറ്റും നാടാർ സമുദായത്തിന് 3 സീറ്റും വിശ്വകർമ്മജർക്ക് 2 സീറ്റും നൽകിയപ്പോൾ, നായർ സമുദായത്തിന് ലഭിച്ചത് 31 സീറ്റാണ്. 17 സീറ്റിൽ മത്സരിക്കുന്ന സി.പി.ഐയിൽ ഈഴവ- 3, നായർ- 2, മറ്റ് പിന്നാക്ക വിഭാഗം- 2, ധീവര-1 എന്ന ക്രമത്തിലും. പിന്നാക്ക വിഭാഗങ്ങൾക്ക് ആകെ 25 സീറ്റ്.തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ 26 സീറ്റിൽ എൽ.ഡി.എഫ് സീറ്റ് വിഭജനം ഇങ്ങനെ -ഈഴവ-3 ,നാടാർ -1,നായർ -8 .പാലാ, ഈരാറ്റുപേട്ട : ഈഴവർക്ക് സീറ്റില്ല. 26സീറ്റുള്ള പാലാ നഗരസഭയിലും, 28 സീറ്റുള്ള ഈരാറ്റുപേട്ട നഗരസഭയിലും ഈഴവർക്ക് സീറ്റില്ല.
കൊല്ലം ജില്ലാ പഞ്ചായത്ത് -28 സീറ്റ്. ഈഴവ:7 ,
കൊല്ലം കോർപ്പറേഷൻ -55 സീറ്റ്. ഈഴവ: 19 , പിന്നാക്കം: 9
പുനലൂർ മുനിസിപ്പാലിറ്റി - 35 സീറ്റ്. ഈഴവ: 9
പാലക്കാട് ജില്ലാ പഞ്ചായത്ത്-30 സീറ്റ്. ഈഴവ-6 ,മറ്റ് പിന്നാക്കം -2.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് - 16 സീറ്റ്. ഇൗഴവ - 3,മറ്റ് പിന്നാക്കം -2.
പന്തളം നഗരസഭ - 33 സീറ്റ്. ഇൗഴവ 2
വയനാട് ജില്ലാ പഞ്ചായത്ത് - 16 സീറ്റ്. ഇൗഴവ -1
കോട്ടയം ജില്ലാ പഞ്ചായത്ത് -22 സീറ്റ്. ഈഴവ-6
വൈക്കം നഗരസഭ- 26 സീറ്റ്. ഈഴവ - 8, ധീവര - 4, വിശ്വകർമ്മ - 1
ആലപ്പുഴ ജില്ലാ പഞ്ചായത്ത്- 23 സീറ്റ്. ഈഴവ -11, മറ്റ് പിന്നാക്കം-4
ആലപ്പുഴ നഗരസഭ-52 സീറ്റ്. ഈഴവ-19
എറണാകുളം ജില്ലാ പഞ്ചായത്ത്- 27സീറ്റ്. ഇൗഴവ - 4
തിരു. ജില്ലയിലെ 3 ബ്ലോക്ക് പഞ്ചായത്തിൽ ഓരോ സീറ്റ്
നെടുമങ്ങാട് നഗരസഭയിലും, പെരുങ്കടവിള, പാറശാല, വെള്ളനാട് ബ്ലോക്ക്
പഞ്ചായത്തുകളിലും ഈഴവ സമുദായത്തിന് ഓരോ സീറ്റ്. കിളിമാനൂർ ബ്ലോക്കിൽ 2
സീറ്റും.