SignIn
Kerala Kaumudi Online
Monday, 25 January 2021 11.40 PM IST

ഫൈൻ അടയ‌്ക്കാൻ കാശില്ലെന്ന് പറഞ്ഞയാൾക്ക് പൊലീസ് കൊടുത്ത 'ശിക്ഷ', ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച് നടൻ അജു വർഗീസ്

social-media

മോട്ടോർവാഹന നിയമം ലംഘിച്ചുകഴിഞ്ഞാൽ കർശന നടപടി സ്വീകരിക്കാൻ കേരള പൊലീസ് എന്നും മുന്നിലാണ്. വഴി തടയലും,​ ലാത്തി എറിഞ്ഞ് വീഴ്‌ത്തലുമുൾപ്പെടുയുള്ള കുപ്രസിദ്ധ രീതികൾ ഉപേക്ഷിച്ചുവരികയാണ് നമ്മുടെ പൊലീസുകാർ. മേൽവിലാസം തേടി പിഴ എത്തുമ്പോഴേ നിയമം ലംഘിക്കുന്നവർ പോലും കാര്യം അറിയുകയുള്ളൂ എന്ന അവസ്ഥയിലായി കാര്യങ്ങൾ.

ഇപ്പോഴിതാ,​ വ്യത്യസ്‌തമായ ഒരു വാഹനപിഴയുടെ അനുഭവം വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. ഹെൽമറ്റ് വയ‌്ക്കാത്തതിനെ തുടർന്നാണ് പിഴ അടയ‌്ക്കേണ്ട സാഹചര്യം ഉണ്ടായതെന്നും,​ പിഴ ഒടുക്കാൻ കാശില്ലെന്ന് അറിയിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ അനുഭവം വിവരിച്ചാണ് യുവാവ് ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്. നടൻ അജു വർഗീസ് അടക്കമുള്ളർ ഇത് പങ്കുവച്ചിട്ടുമുണ്ട്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ചിലത് കണ്ടാൽ ഇങ്ങനെ എഴുതാതെ..ഇരിക്കാൻ കഴിയില്ല... രാവിലെ ജോലിക്ക് പോയി..പെട്ടെന്ന് ഒരു അത്യാവശ്യത്തിനു വേണ്ടി.. പുറത്തേക്കിറങ്ങി..ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഓർത്തത് ഹെൽമെറ്റ് എടുത്തില്ല..അടുത്ത സ്ഥലത്തേക്കല്ലേ...എന്ന് കരുതി... യാത്ര തുടർന്നു...വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ഗുരുതരമായ നിയമ ലംഘനവും എന്റെ ഭാഗത്തു നിന്നും ഉണ്ടായി.. പെട്ടെന്ന്.. മുന്നിൽ ദേ നുമ്മടെ സ്വന്തം...ട്രാഫിക്ക് പൊലീസിന്റെ വണ്ടി...എന്നെ കണ്ടു എന്ന് ഉറപ്പിച്ച സ്ഥിതിക്ക്... വേറെ വഴിയില്ല.... അടുത്തേക്ക് വിളിച്ചു..വളരെ മാന്യമായ രീതിയിൽ എന്താ...പേര്...എവിടാ.. വീട്...എന്തുചെയുന്നു....എല്ലാറ്റിനും കൂടി ഒറ്റ വാക്കിൽ ഉത്തരം....ഫൈൻ എഴുതാൻ ഉള്ള ബുക്ക് എടുത്തു....എന്റെ കണ്ണിന്റെ മുന്നിലൂടെ....ആയിരത്തിന്റെയും....അഞ്ഞൂറിന്റെയും....നക്ഷത്രങ്ങൾ... മിന്നി മറഞ്ഞു...പിഴ അടക്കാൻ കാശില്ലാത്ത സ്ഥിതിക്ക്...പറഞ്ഞു..സർ..ചെയ്തത്..ഗുരുതരമായ..തെറ്റ് തന്നെ ആണ്..പക്ഷെ ഫൈൻ അടക്കാൻ..ഇപ്പോ കാശില്ല...എഴുതി തന്നോളൂ...അദ്ദേഹം എന്റെ മുഖത്തേക്.. നോക്കി..ഒരു ചോദ്യം....പിന്നെ നിനക്ക് എന്ത് ചെയ്യാൻ പറ്റും...?ഒന്നും മിണ്ടാതെ നിന്ന എന്നോട് അടുത്ത ചോദ്യം...പാവപ്പെട്ട രണ്ട് കുടുബങ്ങളെ സഹായിക്കാൻ പറ്റുമോ...ഒന്ന് ഞെട്ടി പോയി ഞാൻ....ചെയ്യാം സർ എന്ന് പറഞ്ഞു...ഒകെ എന്നാൽ എന്റെ പുറകെ വാ..എന്ന് പറഞ്ഞു...പിന്നാലെ...ഞാൻ പുറകെ..പോയി...അടുത്തുള്ള കടയിൽ കയറി...5 kg വീതം ഉള്ള രണ്ട് പാക്കറ്റ്..അരി എന്നോട് വാങ്ങാൻ പറഞ്ഞു..പരിപൂർണ സമ്മതത്തോടെ... അത് ഞാൻ വാങ്ങി....എന്നോട് പുറകെ വരാൻ പറഞ്ഞു...അത് അർഹത ഉള്ള ആളെ..അപ്പോഴേക്കും അവർ കണ്ടെത്തികഴിഞ്ഞു...എന്നോട് തന്നെ...അത് അവരെ ഏൽപ്പിക്കാൻ പറഞ്ഞു...ഒരുപാട് സന്തോഷത്തോടെ....അത് ഞാൻ അവരെ ഏല്പിച്ചു...എന്നോട് പുറകിൽ തട്ടി.. നീ ഹാപ്പി അല്ലെ ചോദിച്ചു....ഞാൻ പറഞ്ഞു... സർ..ആദ്യമായിട്ടാണ് ഇത്രക്ക് സന്തോഷത്തോടെ.....ഞാൻ ഒരു പിഴ അടക്കുന്നത്....അപ്പോഴാണ്..അദ്ദേഹം ചെയ്തുവരുന്ന ഇതുപോലുള്ള..കാര്യങ്ങളെ.. കുറിച് കാണിച്ചതന്നതും...പറഞ്ഞു തന്നതും....#police എന്ന് കേൾക്കുമ്പോൾ..ഉള്ള മനസിലെ... രൂപത്തിന്..ആകെയൊരു മാറ്റം വന്ന നിമിഷം......ഇതുപോലെ ഉള്ള ഉദ്യോഗസ്ഥർ ഉള്ള...നാട്ടിൽ...ഒരാൾ പോലും പട്ടിണി കിടക്കില്ല...എന്ന പൂർണ വിശ്വാസം...ഇപ്പോൾ തോന്നുന്നു....ഇതുപോലെ ഉള്ള സത്കർമങ്ങളിൽ ഇനിയും എന്റെ പങ്ക് ഉണ്ടാവും..എന്ന് ഉറപ്പ് നല്കിയിട്ടാണ്.. അവിടെ നിന്ന് വന്നത്.....” #അഭിമാനം...keralapolice.. #Cpo sayooj sir #Sudheep sir..

Post Credit: @aju

“ചിലത് കണ്ടാൽ ഇങ്ങനെ എഴുതാതെ..ഇരിക്കാൻ കഴിയില്ല... രാവിലെ ജോലിക്ക് പോയി..പെട്ടെന്ന് ഒരു അത്യാവശ്യത്തിനു വേണ്ടി.....

Posted by Aju Varghese on Tuesday, 17 November 2020

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AJU VARGHEESE, FACEBOOK POST, KERALA POLICE, VEHICLE FINE, TRAFFIC POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.