തിരുവനന്തപുരം: ഒരു മുൻമന്ത്രി അഴിമതി കേസിൽ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യം. അഴിമതി കേസിൽ കേരള കോൺഗ്രസ് ബി ചെയർമാനും മുൻമന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ള 2011 ഫെബ്രുവരിയിൽ ജയിലിലായെങ്കിലും അത് സുപ്രീം കോടതി ശിക്ഷ വിധിച്ചശേഷം കോടതി മുമ്പാകെയുള്ള കീഴടങ്ങലായിരുന്നു.
1990 ൽ ഇടമലയാർ ജലവൈദ്യുത പദ്ധതി നിർമ്മാണത്തിൽ അഴിമതി നടന്നുവെന്നാരോപിച്ച് വിജിലൻസ് എടുത്തകേസിലാണ് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ആർ. ബാലകൃഷ്ണപിള്ളയെ പ്രതിയാക്കിയത്. വി.എസ് ഇടപെട്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്നാണ് പിള്ളയ്ക്ക് ഒരു വർഷത്തെ തടവ് വിധിച്ചത്.