കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് ആയുർവേദത്തെ ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ നയപരമായ തീരുമാനം ധീരവും അനുമോദനാർഹവുമാണെന്ന് ആയുർവേദ ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (എ.പി.ഡി.എ) ഭാരവാഹികൾ പറഞ്ഞു.
പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള നിരവധി ആയുർവേദ ഔഷധങ്ങൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ തീരുമാനം ആയുർവേദത്തിന്റെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കും. ജനങ്ങളിൽ ആയുർവേദത്തിനുള്ള വിശ്വാസ്യത വർദ്ധിക്കുമെന്നും എ.പി.ഡി.എ സംസ്ഥാന കോർ കമ്മിറ്റി യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് പി.എൻ. സേതു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. സഹൽ, സംസ്ഥാന കൺവീനർ സുനിൽ ലിങ്ക്ലൈൻ, ട്രഷറർ ഷിജോ, മീഡിയ സെക്രട്ടറി എം.എസ്. സജീവ് എന്നിവർ സംസാരിച്ചു.