SignIn
Kerala Kaumudi Online
Monday, 18 January 2021 3.53 PM IST

സോഷ്യൽ മീഡിയയിൽ സൂപ്പർതാരം; പക്ഷെ തൊഴിൽ തട്ടിപ്പും വെട്ടിപ്പും, തനിനിറം പുറത്താക്കിയത് പൊലീസ്

amritha-sethi

ന്യൂഡൽഹി: അമേരിക്കൻ ഡോളർ നൽകിയാൽ ഇന്ത്യൻ രൂപയായി മാ‌റ്റിത്തരാമെന്നറിയിച്ച് ഇടപാടുകാരനെ പ‌റ്റിച്ച് ഡോളറുമായി കടന്നുകളഞ്ഞ സമൂഹമാദ്ധ്യമ താരവും സുഹൃത്തുക്കളും പിടിയിലായി. ഡൽഹി സ്വദേശിയായ മനോജ് സൂദ് നൽകിയ പരാതിയെ തുടർന്ന് രജൗരി ഗാർഡൻ സ്വദേശിയായ സമൂഹമാദ്ധ്യമ താരം അമൃത സേധി, ഇവരുടെ സഹായികളായ അക്ഷിത് ഝാംബ്, കുശാൽ എന്നിവരെ അറസ്‌റ്റ് ചെയ്‌തതായി ഡൽഹി പൊലീസ് അറിയിച്ചു.

3,300 അമേരിക്കൻ ഡോളർ നൽകിയാൽ തത്തുല്യമായ ഇന്ത്യൻ പണമായ 2,45,340 രൂപ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പണം തട്ടിയത്. മനോജ് സൂദ് തുട‌ർന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ. പണവുമായി പഞ്ചശീൽ പാർക്കിലെത്താൻ സേധി ആവശ്യപ്പെട്ടതിനെ തുടർന്ന് താൻ അവിടെയെത്തി. തുടർന്ന് അവിടെ ഒരു കാറിൽ എത്തിയ സേധി വണ്ടിക്കുള‌ളിൽ കയറാൻ ആവശ്യപ്പെട്ടു. ആദ്യം ഡോളർ നൽകാൻ ആവശ്യപ്പെട്ടെങ്കിലും പണം കണ്ടാലേ താൻ ഡോളർ നൽകൂ എന്ന് സൂദ് അറിയിച്ചതിനെ തുടർന്ന് എടിഎമ്മിൽ പോയി പണമെടുക്കുന്നതായി അഭിനയിച്ചു. ഈ സമയം മനോജ് സൂദ് ഡോളറുകൾ കാണിച്ചതും അവ തട്ടിയെടുത്ത് ഇവർ സ്ഥലംവിട്ടു.

പണവുമായി ഗോവയിലെത്തിയ സംഘം ഇവിടെ മുന്തിയ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും കാസിനോയിൽ ചൂതാട്ടം നടത്തുകയും ചെയ്‌തു. ഇവരുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് സംഘം താമസിക്കുന്നിടത്തെത്തി പൊലീസ് ഇവരെ പിടികൂടി. ഗോവയിലെ കോടതിയിൽ ഹാജരാക്കിയ ഇവരെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പണം തിരിച്ചെടുക്കാനുള‌ള ശ്രമം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, SOCIAL MEDIA, INFLUENCER, ARRESTED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.