SignIn
Kerala Kaumudi Online
Saturday, 28 November 2020 1.11 PM IST

സർപ്പുഴയിലുണ്ട് കടുവയും കരടിയും വരൂ കാടിനെ അറിഞ്ഞ് ഒരു യാത്ര പോകാം

f

യാത്ര​ ​കാ​ട്ടി​ലേ​ക്കാ​ണെ​ങ്കിൽ​ ​ആ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​മ​തി​​പി​ന്നീ​ടു​ള്ള​ ​സ്വാ​സ്ഥ്യ​ജീ​വി​ത​ത്തി​ന്.​ ​അ​ത്ര​മേ​ൽ​ ​തെ​ളി​മ​യു​ള്ള ​ ​ശാ​ന്തമായ​ ​കാ​ഴ്‌​ച​ക​ളു​മാ​യാ​ണ് ഓ​രോ​ ​കാ​ടും​ ​ന​മ്മെ​ ​വ​ര​വേ​ൽ​ക്കു​ന്ന​ത്.​ ​ക​ർ​ണാ​ട​ക​യി​ലെ​ ​നാ​ഗ​ർ​ഹോ​ളെ​ ​ ക​ടു​വ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​കൊ​വി​ഡ് ​കാ​ല​ത്തി​ന്മു​മ്പും​ ​ശേ​ഷ​വും​ ​ന​ട​ത്തി​യ​ ​യാ​ത്ര​യി​ൽ​ ​മ​ന​സി​ലും​ ​കാ​മ​റ​യി​ലും​ ​പ​തി​ഞ്ഞ​ ​അ​നു​ഭ​വ​ങ്ങ​ളും​ ​ചി​ത്ര​ങ്ങ​ളും.​ ​നീ​ണ്ട​ ​അ​ട​ച്ചു​പൂ​ട്ട​ലി​നു​ശേ​ഷം​ ​ലോ​കം​ ​ക​ണ്ണു​ ​തു​റ​ക്കു​മ്പോ​ൾ​ ​ ഒരു അക്ഷരയാത്ര...
കാട് ​ ആ​സ്വ​ദി​ക്കാ​ൻ​ ​കാ​ഴ്‌​ച​ ​പോ​രാ,​ ​പ്ര​ണ​യ​വും​ ​വേ​ണം.​ ​കാ​ടി​നോ​ടും​ ​വ​ന്യ​ ​ജീ​വി​ക​ളോ​ടു​മു​ള്ള​ ​അ​ട​ങ്ങാ​ത്ത​ ​പ്ര​ണ​യം.​ ​കാ​ടി​നെ​ ​മ​നോ​ഹ​രി​യാ​ക്കു​ന്ന​ത് ​കാ​ണു​ന്ന​ ​ആ​ളി​ന്റെ​ ​മ​ന​സാ​ണ്.​ ​വ​ന്യ​ത​യു​മാ​യി​ ​ഇ​ഴു​കി​ ​ചേ​ർ​ന്ന് ​എ​ന്നാ​ൽ​ ​തി​ക​ച്ചും​ ​സു​ര​ക്ഷി​ത​മാ​യൊ​രു​ ​വ​ന​യാ​ത്ര.​ ​അ​താ​ണ് ​ക​ർ​ണാ​ട​ക​യി​ലെ​ ​നാ​ഗ​ർ​ഹോ​ളെ​ ​ക​ടു​വ​ ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​കാ​ടി​നെ​ ​പ്ര​ണ​യി​ക്കു​ന്ന​വ​ർ​ക്കും ​ ​വ​ന്യ​ജീ​വി​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും​ ​ഒ​രു​ ​സാ​ഗ​ര​മാ​ണ​വി​‌​ടം.​ ​ക​രി​മ്പു​ലി​യും​ ​ക​ടു​വ​യും​ ​പു​ള്ളി​പ്പു​ലി​യു​മാ​ണ് ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണം.​ ​ഇ​വ​യെ​ ​കാ​മ​റ​യി​ൽ​ ​പ​ക​ർ​ത്താ​നും​ ​ക​ൺ​കു​ളി​ർ​ക്കെ​ ​കാ​ണാ​നു​മാ​ണ് ​ധാ​രാ​ളം​ ​ആ​ളു​ക​ൾ​ ​ഇ​വി​ടേ​ക്ക് ​സ​ഫാ​രി​ക്കാ​യി​ ​എ​ത്തു​ന്ന​ത്.​ ​യ​ഥേ​ഷ്‌​ടം​ ​കാ​ണാ​വു​ന്ന​ ​മാ​നു​ക​ളും​ ​പ​ല​ത​രം​ ​പ​ക്ഷി​ക​ളും​ ​ഒ​റ്റ​പ്പെ​ട്ടു​ള്ള​ ​ആ​ന​യും​ ​മ​യി​ലു​ക​ളും​ ​​ ​ക​ര​ടി​യും​ ​കാ​ട്ടു​നാ​യ​ക​ളു​മെ​ല്ലാം​ ​കാ​ഴ്‌​ച​യു​ടെ​ ​മ​റ്റൊ​രു​ ​വ​സ​ന്തം​ ​പ​ക​രും.​ ​സ​ഫാ​രി​ ​ചെ​യ്യു​ന്ന​വ​ർ​ക്കെ​ല്ലാം​ ​ഇ​വ​യെ​ ​കാ​ണാ​ൻ​ ​ക​ഴി​യ​ണ​മെ​ന്നി​ല്ല.​ ​ക​ണ്ടാ​ലും​ ​ഫോ​ട്ടോ​ ​കി​ട്ട​ണം​ ​എ​ന്നി​ല്ല,​ ​ഭാ​ഗ്യ​മാ​ണ​ത്.​ ​അവിടെയുള്ള​ ​ഡ്രൈ​വ​ർ​മാ​ർ​ ​സ​ഫാ​രി​ ​വാ​ഹ​ന​വു​മാ​യി​ ​പ​റ​ന്നും​ ​പ​തു​ങ്ങി​യും​ ​ക​ടു​വ​യെ​യും​ ​പു​ലി​യെ​യു​മൊ​ക്കെ​ ​ക​ണ്ടെ​ത്താ​ൻ​ ​ശ്ര​മി​ക്കും.​ ​അ​വ​ർ​ ​അ​നു​ഭ​വി​ച്ച​ ​വ​ഴി​ക​ളാ​ണ് ​ന​മ്മു​ടെ​ ​ഭാഗ്യവും.

cc

സ​ർ​പ്പ​ങ്ങ​ളു​ടെ​ ​പു​ഴ​യിൽ

സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​മാ​യ​ ​ക​ർ​ണാ​ട​ക​യി​ൽ​ ​മൈ​സൂ​ർ,​ ​കുട​ക് ​ജി​ല്ല​ക​ളി​ലാ​യാ​ണ് ​നാ​ഗ​ർ​ഹോ​ളെ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.​ 642.39​ ​ച​തു​ര​ശ്ര​ ​കി​ലോ​മീ​റ്റ​ർ​ ​വി​സ്‌​തൃ​തി​യി​ലാ​യി​ ​വ്യാ​പി​ച്ച് ​കി​ട​ക്കു​ന്ന​ ​നാ​ഗ​ർ​ഹോ​ളെ​ ​ടൈ​ഗ​ർ​ ​റി​സേ​ർ​വ് ​നി​ര​വ​ധി​ ​പേ​രു​ക​ളി​ലാ​യാ​ണ് ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​പാ​ർ​ക്ക് ​എ​ന്നാ​ണ് ​ആ​ദ്യ​ ​നാ​മം.​ ​പി​ന്നീ​ട്,​ ​നാ​ഗ​ർ​ഹോ​ളെ​ ​നാ​ഷ​ണ​ൽ​ ​പാ​ർ​ക്ക് ​എ​ന്ന് ​മാ​റ്റി.​ 1999​ൽ​ ​ഇ​വി​ടം​ ​ക​ടു​വ​ ​സം​ര​ക്ഷ​ണ​ ​മേ​ഖ​ല​യാ​യും​ ​(​T​i​g​e​r​ ​re​s​e​r​v​e​)​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ക​ർ​ണാ​ട​ക​ ​ക​ബി​നി​ ​ഭാ​ഗ​ത്താ​യു​ള്ള​ ​കാ​ടി​നെ​ ​ക​ബി​നി​ ​വ​നം​ ​എ​ന്നും​ ​പ​റ​യു​ന്നു.​ ​നാ​ഗ​ർ​ഹോ​ളെ​ ​എ​ന്നാ​ൽ​ ​ക​ന്ന​ട​ ​ഭാ​ഷ​യി​ൽ​ ​'​സ​ർ​പ്പ​ങ്ങ​ളു​ടെ​ ​പു​ഴ​"​ ​എ​ന്ന​ർ​ത്ഥം.​ ​(​N​a​g​a​r​a​ ​-​ ​S​e​r​p​e​n​t​ ​:​ ​H​o​l​e​ ​-​ ​R​i​v​e​r​).​ ​ബ​ന്ദി​പ്പൂ​ർ​ ​നാ​ഷ​ണ​ൽ​ ​പാ​ർ​ക്ക്,​ ​മു​തു​മ​ലൈ​ ​നാ​ഷ​ണ​ൽ​ ​പാ​ർ​ക്ക്,​ ​വ​യ​നാ​ട് ​വൈ​ൽ​ഡ് ​ലൈ​ഫ് ​സ​ങ്കേ​തം​ ​എ​ന്നി​വ​യു​മാ​യി​ ​നാ​ഗ​ർ​ഹോ​ളെ​ ​നാ​ഷ​ണ​ൽ​ ​പാ​ർ​ക്ക് ​കൂ​ടെ​ ​ചേ​രു​മ്പോ​ൾ​ ​സൗ​ത്ത് ​ഇ​ന്ത്യ​യി​ലെ​ ​വ​ള​രെ​ ​വ​ലി​യ​ ​സം​ര​ക്ഷ​ണ​ ​മേ​ഖ​ല​യാ​യി​ ​ഇ​വി​ടം​ ​മാ​റു​ന്നു.​ ​ക​രി​മ്പു​ലി​യാ​ണ് ​ഇ​വി​ട​ത്തെ​ ​താ​രം.​ ​ഞ​ങ്ങ​ൾ​ ​പ്ര​ധാ​ന​മാ​യും​ ​ക​ടു​വ​യെ​ ​കാ​ണാ​നാ​യാ​ണ് ​സ​ഫാ​രി​ക്ക് ​ഇ​റ​ങ്ങി​ ​തി​രി​ച്ച​ത്.​ ​ക​ബി​നി​ ​സ​ഫാ​രി​യെ​ക്കു​റി​ച്ച് ​കേ​ട്ട​റി​ഞ്ഞ് ​ക​ർ​ണാ​ട​ക​യി​ലേ​ക്ക് ​ചേ​ക്കേ​റി​യ​ ​ആ​ ​രാ​ത്രി​ ​ഉ​റ​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ ​​ ​ഞ​ങ്ങ​ൾ​ ​എ​ത്തി​യ​പ്പോ​ൾ​ ​സ​ഫാ​രി​ ​കേ​ന്ദ്രം​ ​ഇ​രു​ട്ടി​ലാ​യി​രു​ന്നു.​ ​ചെ​റി​യ​ ​വെ​ളി​ച്ചം​ ​പോ​ലു​മി​ല്ല.​ ​മ​റ്റാ​രേ​യും​ ​അ​വി​ടെ​ ​ക​ണ്ടി​ല്ല.​ ​കു​റ​ച്ച് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഒ​രു​ ​കാ​ർ​ ​വ​ന്നു,​ ​ര​ണ്ടു​ ​പേ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ടി​ക്ക​റ്റ് ​കൗ​ണ്ട​ർ​ ​അ​വ​ർ​ ​കാ​ണി​ച്ചു​ ​ത​ന്നെ​ങ്കി​ലും​ ​അ​വി​ടെ​ ​ആ​രേ​യും​ ​കാ​ണാ​ത്ത​തു​ ​കൊ​ണ്ട് ​വി​ശ്ര​മി​ക്കാ​നാ​യി​ ​ത​യ്യാ​റാ​ക്കി​യ​ ​ഒ​രു​ ​ഭാ​ഗ​ത്തേ​ക്ക് ​ഞ​ങ്ങ​ൾ​ ​ന​ട​ന്നു.​ ​കു​റ​ച്ച് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ര​ണ്ട് ​കാ​റു​ക​ളും​ ​ഒ​രു​ ​ബൈ​ക്കും​ ​വ​ന്നു,​ ​അ​വ​ർ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​നി​ന്നി​റ​ങ്ങി​ ​കൗ​ണ്ട​റി​ന​ടു​ത്തേ​ക്ക് ​ന​ട​ന്നു.​ ​ഇ​നി​ ​പെ​ട്ടെ​ന്ന് ​ആ​ളു​ക​ളെ​ത്തി​ ​തു​ട​ങ്ങും​ ​എ​ന്ന് ​ക​രു​തി​ ​ഞ​ങ്ങ​ളും​ ​എ​ഴു​ന്നേ​റ്റ് ​ന​ട​ന്നു.​ ​ഇ​രു​ട്ടി​ൽ​ ​ത​പ്പി​ ​ത​ട​ഞ്ഞ് ​അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ,​ ​മു​ന്നി​ല​താ​ ​ഒ​രു​ ​വ​ലി​യ​ ​ക്യൂ.​ ​ഇ​രു​ട്ടാ​യ​ത് ​കൊ​ണ്ട് ​അ​വി​ടെ​ ​ആ​ളു​ക​ളു​ള്ള​ത് ​ മ​ന​സി​ലാ​വാ​ത്ത​താ​യി​രു​ന്നു.​ ​അ​പ്പോ​ഴെ​ങ്കി​ലും​ ​അ​വി​ടേ​ക്ക് ​വ​രാ​ൻ​ ​തോ​ന്നി​യ​ത് ​ന​ന്നാ​യി.​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും​ ​ആ​ളു​ക​ൾ​ ​എ​ത്തി​യി​ട്ടു​ണ്ട്.​ ​പ​ല​ ​ഭാ​ഷ​ക്കാ​രാണെങ്കിൽ​ ​എ​ല്ലാ​വ​ർ​ക്കും​ ​ഒ​രേ​യൊ​രു​ ​ല​ക്ഷ്യം.​ ​അ​തി​നി​ട​യി​ൽ​ ​ത​ലേ​ന്ന് ​ഇ​വി​ടെ​ ​വ​ച്ച് ​പ​രി​ച​യ​പ്പെ​ട്ട​ ​കു​റ​ച്ച് ​മ​ല​യാ​ളി​ക​ളേ​യും​ ​ക​ണ്ടു.​ ​ഇ​വ​രെ​ല്ലാം​ ​മു​ൻ​പും​ ​ഇ​വി​ടെ​ ​വ​ന്നി​ട്ടു​ള്ള​വ​രും​ ​ഇ​ന്ന​ല​ത്തെ​ ​അ​വ​സാ​ന​ ​സ​ഫാ​രി​യി​ൽ​ ​പോ​യ​വ​രു​മാ​ണ്.​ ​അ​വ​ർ​ക്ക് ​കി​ട്ടി​യ​ ​പ​ട​ങ്ങ​ൾ​ ​കാ​ണി​ച്ചു​ ​ത​ന്നു.​ ​വൈ​ൽ​ഡ് ​ലൈ​ഫ് ​ഫോ​ട്ടോ​ഗ്ര​ഫി​യാ​ണ് ​ഇ​വ​രു​ടെ​ ​മെ​യി​ൻ.​ ​കൂ​ട്ട​ത്തി​ലൊ​രാ​ൾ​ ​ബൈ​ജു,​ ​സോ​പ്പു​ ​കൊ​ണ്ട് ​രൂ​പ​ങ്ങ​ൾ​ ​നി​ർ​മി​ച്ച് ​റെ​ക്കോ​ർ​ഡ് ​നേ​ടി​യ​ ​മ​നു​ഷ്യ​നാ​ണ്.​ ​പി​ന്നെ​ ​തെ​യ്യ​ത്തി​ന്റെ​ ​നാ​ട്ടി​ൽ​ ​നി​ന്നും​ ​വി​ജേ​ഷ് ​മാ​റോ​ളി,​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ ​സൂ​ര​ജ് ​രാ​ജ​ൻ.​ ​കു​റ​ച്ച് ​നേ​ര​ത്തെ​ ​കാ​ത്തി​രി​പ്പി​ന് ​ശേ​ഷം​ 5.30​ന് ​ടി​ക്ക​റ്റ് ​കൗ​ണ്ട​ർ​ ​തു​റ​ന്നു,​ ​ആ​കെ​ ​ബ​ഹ​ള​മ​യം.​ ​ഐ​ഡി​ ​കാ​ർ​ഡ് ​കാ​ണി​ച്ച് ​ടി​ക്ക​റ്റെ​ടു​ത്തു.​ ​ബ​സും​ ​സീ​റ്റ് ​ന​മ്പ​റും​ ​ടി​ക്ക​റ്റി​ൽ​ ​കു​റി​ക്കും.

eee

അ​വ​സാ​ന​ത്തെ​ ​ഇ​രു​പ​ത് ​മി​നിട്ടിൽ

മൂ​ന്ന് ​ബ​സു​ക​ളാ​ണ് ​സ​ഫാ​രി​ക്ക് ​ത​യ്യാ​റാ​യി​ട്ടു​ള്ള​ത്.​ ​ആ​ദ്യ​ ​ബ​സി​ൽ​ ​അ​വ​സാ​ന​ത്തേതാ​ണ് ​ഞ​ങ്ങ​ളു​ടെ​ ​സീ​റ്റ്.​ ​മ​റ്റ് ​മ​ല​യാ​ളി​ ​ഫോ​ട്ടോ​ഗ്രാ​ഫർ​മാ​രും​ ​ഞ​ങ്ങ​ളു​ടെ​ ​ബ​സി​ൽ​ ​ത​ന്നെ​യാ​യ​ത് ​ഭാ​ഗ്യ​മാ​യി.​ ​കൂ​ടു​ത​ലാ​യും​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ ​ത​ന്നെ​യാ​ണ് ​ഇ​വി​ടേ​ക്ക് ​വ​രു​ന്ന​ത്.​ ​എ​ല്ലാ​വ​രു​ടെ​ ​കൈ​യി​ലും​ ​കാ​മ​റ​യും​ ​വ​ലി​യ​ ​ലെ​ൻ​സും.​ ​എ​ന്നാ​ൽ,​ ​കാ​മ​റ​യി​ലും​ ​ലെ​ൻ​സി​ലു​മ​ല്ല​ ​കാ​ര്യ​മെ​ന്നും​ ​ചി​ല​പ്പോ​ൾ​ ​എ​ത്ര​ ​ടെ​ലി​ ​ലെ​ൻ​സ് ​ഉ​ണ്ടെ​ങ്കി​ലും​ ​പ​ടം​ ​കി​ട്ടി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ലെ​ന്നും​ ​അ​വ​ർ​ ​അ​നു​ഭ​വം​ ​പ​ങ്കു​വെ​ച്ചു.​ ​അ​ത് ​ഞ​ങ്ങ​ൾ​ക്ക് ​ആ​വേ​ശ​വും​ ​പു​തു​സൗ​ഹൃ​ദ​വും​ ​പ​ക​ർ​ന്നു.​ ​കൃ​ത്യം​ 6.30​ന് ​ബ​സ് ​എ​ടു​ത്തു.​ ​കു​റ​ച്ച് ​ദൂ​രം​ ​റോ​ഡി​ലൂ​ടെ​ ​പോ​യ​ ​ശേ​ഷം​ ​നാ​ഗ​ർ​ഹോ​ളെ​ ​ടൈ​ഗ​ർ​ ​റി​സേ​ർ​വി​ലേ​ക്ക്.​ ​ര​ണ്ട​ര​ ​മ​ണി​ക്കൂ​ർ​ ​ആ​ണ് ​സ​ഫാ​രി​യ്‌​ക്ക് ​അ​നു​വ​ദി​ച്ച​ ​സ​മ​യം.​ ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ലാ​ണെ​ങ്കി​ൽ​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റും.​ ​ടി​ക്ക​റ്റ് ​ഫീ​യും​ ​അ​തി​ന​നു​സ​രി​ച്ച് ​ഒ​രാ​ൾ​ക്ക് 500​ ​എ​ന്ന​ത് 350​ ​ആ​യി​ ​കു​റ​യും.​ ​നേ​രം​ ​വെ​ളു​ത്ത് ​വ​രു​ന്നു.​ ​ത​ണു​പ്പി​ന് ​ഒ​ട്ടും​ ​കു​റ​വി​ല്ല.​ ​ബ​സി​ന്റെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലും​ ​ഗ്ലാ​സോ​ ​ക​മ്പി​യോ​ ​ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ​ ​ത​ണു​ത്ത് ​വി​റ​യ്‌​ക്കാ​ൻ​ ​തു​ട​ങ്ങി​യി​രി​ക്കു​ന്നു.​ ​ത​ണു​ത്ത​ ​കാ​ലാ​വ​സ്ഥ​യി​ലും​ ​വേ​ന​ലി​നെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് ​പ്ര​കൃ​തി.​ ​പ​ച്ച​പ്പി​ൽ​ ​നി​ന്നും​ ​ഉ​ണ​ങ്ങാ​ൻ​ ​തു​ട​ങ്ങി​യി​രി​ക്കു​ന്നു​ ​നി​റ​ങ്ങ​ൾ.​ ​ഏ​റെ​ ​നേ​രം​ ​കാ​ട്ടി​ലൂ​ടെ​ ​ബ​സ് ​ചീ​റി​ ​പാ​ഞ്ഞു.​ ​ക​ടു​വ​യെ​ ​കാ​ണാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​കു​റ​ച്ച് ​നേ​രം​ ​വാ​ഹ​നം​ ​ഒ​തു​ക്കി.​ ​ഇ​ട​‌​‌​യ്‌​ക്ക് ​തു​റ​ന്ന​ ​ജീ​പ്പു​ക​ളി​ലാ​യി​ ​വി​ദേ​ശി​ക​ളെ​ ​ക​ണ്ടു.​ ​ഇ​ട​തൂ​ർ​ന്ന​ ​കാ​ട​ല്ലെ​ങ്കി​ലും​ ​മ​നോ​ഹ​ര​മാ​യ​ ​കാ​ട്.​ ​സ​ഫാ​രി​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​പോ​വാ​നാ​യി​ ​ചെ​റി​യ​ ​കാ​ന​ന​പാ​ത​ക​ളു​ണ്ട്.​ ​ചെ​റി​യ​ ​കു​ള​ങ്ങ​ളാ​ലും​ ​അ​രു​വി​ക​ളാ​ലും​ ​കു​ന്നു​ക​ളാ​ലും​ ​താ​ഴ്‌​വാ​ര​ങ്ങ​ളാ​ലും​ ​വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളാ​ലും​ ​സ​മ്പു​ഷ്‌​ട​മാ​ണ് ​നാ​ഗ​ർ​ഹോ​ളെ.​ ​ഈ​ട്ടി,​ ​തേ​ക്ക്,​ ​ച​ന്ദ​നം,​ ​സി​ൽ​വ​ർ​ ​ഓ​ക്ക് ​എ​ന്നീ​ ​മ​ര​ങ്ങ​ൾ​ക്ക് ​വി​ശി​ഷ്‌​ടം.

e

ഒ​രു​ ​മ​ണി​ക്കൂ​ർ​ ​ക​ട​ന്നു​ ​പോ​യി.​ ​ഇ​ട​യ്‌​ക്ക് ​കാ​ണു​ന്ന​ ​മാ​നു​ക​ള​ല്ലാ​തെ​ മറ്റൊന്നുമി​ല്ല.​ ​അ​താ​വാം​ ​ചു​വ​പ്പും​ ​ക​റു​പ്പും​ ​നി​റ​മു​ള്ള​ ​ഒ​രു​ ​മ​രം​ ​കൊ​ത്തി​യെ​ ​ക​ണ്ട​പ്പോ​ൾ​ ​ഡ്രൈ​വ​ർ​ ​ബ​സ് ​നി​ർ​ത്തി.​ ​ഒ​രു​ ​പ​ടം​ ​പോ​ലും​ ​കി​ട്ടി​യി​ല്ലെ​ന്ന് ​ആ​രും​ ​പ​റ​യ​രു​ത​ല്ലോ.​ ​സ​മ​യം​ ​പി​ന്നേ​യും​ ​ക​ട​ന്നു​ ​പോ​യി.​ ​ഇ​ട​യ്‌​ക്ക് ​മ​റ്റൊ​രു​ ​ബ​സി​നെ​ ​ക​ണ്ട​പ്പോ​ൾ​ ​അ​വ​ർ​ ​നാ​ലു​ ​ക​ടു​വ​ക​ളെ​ ​അ​പ്പോ​ൾ​ ​ക​ണ്ട​തേ​യു​ള്ളൂ​ ​എ​ന്ന് ​പ​റ​ഞ്ഞു.​ ബ​സ് ​അ​വി​ടെ​ ​നി​ർ​ത്തി​യി​ട്ടി​രി​ക്കു​മ്പോ​ൾ​ ​ര​ണ്ട് ​കാ​ട്ടു​കോ​ഴി​ക​ൾ​ ​എ​ത്തി.​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ ​എ​ല്ലാ​വ​രും​ ​കാ​മ​റ​യെ​ടു​ത്ത് ​മി​ന്നി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​കോ​ഴി​യെ​ങ്കി​ൽ​ ​കോ​ഴി.​ ​അ​തി​നി​ടെ​ ​പീ​ലി​ ​വ​ലി​ച്ചി​ഴ​ച്ച് ​ഒ​രു​ ​സു​ന്ദ​ര​ൻ​ ​മ​യി​ലും​ ​അ​തു​വ​ഴി​ ​പോ​യി.​ ​ക​ടു​വ,​ ​പു​ലി,​ ​മാ​നു​ക​ൾ,​ ​സ​സ്യ​ജാ​ല​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​നീ​ണ്ടു​ ​കി​ട​ക്കു​ന്ന​ ​സ​സ്യ​മാം​സ​ഭു​ക്കു​ക​ൾ​ ​ചേ​ർ​ന്ന് ​വ​ള​രെ​ ​കൃ​ത്യ​മാ​യ​ ​ഒ​രു​ ​വ​ലി​യ​ ​ആ​ഹാ​ര​ശൃ​ഖ​ല​ ​ത​ന്നെ​ ​പ്ര​കൃ​തി​ ​ഇ​വി​ടെ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​ര​ണ്ട് ​മ​ണി​ക്കൂ​ർ​ ​ക​ഴി​ഞ്ഞു.​ ​ക​ളി​യും​ ​ചി​രി​യു​മെ​ല്ലാം​ ​അ​വ​സാ​നി​ച്ചു.​ ​നി​രാ​ശ​യു​ടെ​ ​പ​ടു​കു​ഴി​യി​ൽ​ ​എ​ത്തി​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​ ​എ​ല്ലാ​വ​രും.​ ​എ​ന്നാ​ൽ​ ​അ​വ​സാ​ന​ ​ഇ​രു​പ​ത് ​മി​നി​റ്റ് ​ആ​കെ​ ​മാ​റി​ ​മ​റി​ഞ്ഞു.​ ​കാ​ടി​നു​ള്ളി​ലേ​ക്ക് ​ക​യ​റി​ ​പോ​വു​ന്ന​ ​ഒ​രു​ ​ക​ടു​വ​യെ​യാ​ണ് ​ആ​ദ്യം​ ​ക​ണ്ട​ത്.​ ​അ​ത് ​ക​യ​റി​പ്പോ​യ​ ​കാ​ടി​ന്റെ​ ​എ​തി​ർ​വ​ശ​ത്താ​യി​ ​അ​വ​രെ​യും​ ​കാ​ത്ത് ​പ്ര​തീ​ക്ഷ​യോ​ടെ​ ​ഇ​രു​ന്ന​ ​ഞ​ങ്ങ​ളു​ടെ​ ​മു​ന്നി​ലേ​ക്ക് ​ന​ട​ന്നു​ ​വ​ന്ന​ത് ​നാ​ല് ​ഷേ​ർ​ഖാ​ന്മാ​ർ.​ ​യു​ദ്ധ​ഭൂ​മി​യി​ൽ​ ​തു​രു​തു​രെ​ ​വെ​ടി​യു​തി​ർ​ക്കു​ന്ന​തു​ ​പോ​ലെ​ ​കാ​മ​റ​യു​ടെ​ ​ഷ​ട്ട​റി​ന്റെ​ ​ശ​ബ്‌​ദം.​ ​വ​ഴി​യി​ലി​രു​ന്ന് ​ഞ​ങ്ങ​ളെ​യൊ​ന്ന് ​നോ​ക്കി​യ​ ​ശേ​ഷം​ ​അ​വ​ർ​ ​വീ​ണ്ടും​ ​എ​തി​ർ​വ​ശ​ത്തെ​ ​കാ​ട്ടി​ലേ​ക്ക് ​ക​യ​റി​യ​പ്പോ​ൾ​ ​അ​ത്ര​യും​ ​നേ​രം​ ​ശ്വാ​സം​ ​പോ​ലും​ ​അ​ട​ക്കി​പി​ടി​ച്ചി​രു​ന്ന​വ​ർ​ ​ഉ​ള്ള് ​നി​റ​ഞ്ഞ് ​ചി​രി​ച്ചു.​ ​തി​രി​ച്ച് ​ വീണ്ടും സ​ഫാ​രി​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക്.

eee

ക​ടു​വ​യി​ല​ല്ല​ ​കാ​ര്യം

കൊ​വി​ഡ് 19​ ​കാലത്ത്​ ​ യാ​ത്ര​ ​പ്രാ​ണ​നാ​യ​വ​ർ​ ​വീ​ട്ടി​നു​ള്ളി​ൽ​ ​ശ്വാ​സം​ ​മു​ട്ടി.​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​കു​റ​ഞ്ഞ​പ്പോ​ൾ​ ​കെ​ട്ടും​ ​കെ​ട്ടി​ ​ഇ​റ​ങ്ങി​ ​പു​തു​ ​ശ്വാ​സ​ത്തി​നാ​യി.​ ​കൊ​റോ​ണ​യു​ടെ​ ​നാ​ട്ടി​ൽ​ ​നി​ന്ന് ​കൊ​റോ​ണ​ ​എ​ന്തെ​ന്ന് ​പോ​ലും​ ​അ​റി​യാ​ത്ത​വ​രു​ടെ​ ​അ​ടു​ത്ത് ​എ​ത്തി​പ്പെ​ട്ട​ ​അ​വ​സ്ഥ​യാ​യി​രു​ന്നു​ ​ക​ബി​നി​യി​ൽ.​ ​മാ​സ്‌​‌​ക് ​ധ​രി​ച്ച​ ​ഞ​ങ്ങ​ളെ​ ​അ​വ​ർ​ ​അ​ത്ഭു​ത​പൂ​ർ​വം​ ​നോ​ക്കി.​ ​കു​റ​ച്ച് ​മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​കൊ​ക​ന​ ​കൊ​ട്ടെ​യി​ലെ​ ​സ​ഫാ​രി​ ​കേ​ന്ദ്ര​ത്തി​ന് ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​ന്നു.​ ​അ​ന്ന​ത്തെ​ ​ആ​ദ്യ​സ​ഫാ​രി​യി​ൽ​ ​മാ​നു​ക​ളെ​ ​മാ​ത്ര​മേ​ ​ക​ണ്ടു​ള്ളൂ.​

​പ്ര​തീ​ക്ഷ​ ​കൈ​വി​ടാ​തെ​ ​ വൈ​കു​ന്നേ​ര​ത്തെ​ ​സ​ഫാ​രി​ക്ക് ​ക​യ​റി.​ ​സ​ഫാ​രി​ ​വാ​ഹ​ന​ങ്ങ​ൾ​ ​ക​ട​ന്നു​ ​പോ​വു​മ്പോ​ൾ​ ​പൊ​ടി​മ​ണ്ണ് ​പ​റ​ന്നു.​ ​ചൂ​ടി​ന് ​പ​ക​രം​ ​ചെ​റു​ ​ത​ണു​പ്പാ​യി​രു​ന്നു​ ​അ​ന്ത​രീ​ക്ഷ​ത്തി​ന്.​ ​ര​ണ്ടാ​മ​ത്തെ​ ​സ​ഫാ​രി​യും​ ​പാ​ഴാ​യി​ ​എ​ന്ന് ​ചി​ന്തി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് ​ മ​റ്റൊ​രു​ ​അ​സു​ല​ഭ​ ​നി​മി​ഷം​ ​ ​ക​ര​ടി​യുടെ രൂപത്തിൽ കടന്നുവന്നത്.​ ​ഒ​രു​ ​ഭാ​ഗ​ത്തേ​ക്കും​ ​ നോ​ക്കാ​തെ​ ​ഞൊ​ടി​യി​ട​ ​കൊ​ണ്ട് ​ക​ര​ടി​ ​റോ​ഡു​ ​ക​ട​ന്ന് ​പൊ​ന്ത​യ്‌​ക്കു​ള്ളി​ലേ​ക്ക് ​മ​റ​ഞ്ഞു.
ഒ​രി​ട​ത്തും​ ​നി​ൽ​ക്കാ​തെ​ ​ഓ​ടി​ ​ന​ട​ക്കു​ന്ന​ ​കീ​രി​ക​ളും​ ​കു​ത്തി​മ​റി​യു​ന്ന​ ​കാ​ട്ടു​പ​ന്നി​ക​ളും​ ​ഇ​ട​യ്‌​ക്കി​ടെ​ ​കാ​മ​റ​യെ​ ​ഉ​ണ​ർ​ത്തി.​ ​സ​ഫാ​രി​ ​സ​മ​യം​ ​ക​ഴി​യാ​നാ​യി​രു​ന്നു.​ ​പ്ര​വേ​ശ​ന​ ​ഭാ​ഗ​ത്തേ​ക്ക് ​തി​രി​ച്ച​പ്പോ​ഴാ​ണ് ​ക​രി​വീ​ട്ടി​ ​പോ​ലു​ള്ള​ ​ആ​ന​യെ​ ​ക​ണ്ട​ത്.​ ​എ​ല്ലാ​ ​ആ​ന​ക​ളു​ടെ​യും​ ​നി​റം​ ​ക​റു​പ്പാ​ണെ​ങ്കി​ലും​ ​ഇ​വ​ന്റെ​ ​നി​റ​ത്തി​ന് ​ഒ​രു​ ​പ്ര​ത്യേ​ക​ത​യു​ണ്ടാ​യി​രു​ന്നു,​ ​തി​ള​ങ്ങു​ന്ന​ ​യ​ഥാ​ർ​ത്ഥ​ ​ക​റു​പ്പ്.​ ​ന​ല്ല​ ​നീ​ള​ൻ​ ​കൊ​മ്പു​ക​ളും.​ ​അ​വ​സാ​ന​ ​സ​ഫാ​രി​ക്ക് ​ത​യ്യാ​റാ​യി​ ​പു​ല​ർ​ച്ചെ​ ​കൊ​ക​ന​ ​കൊ​ട്ടെ​യി​ലെ​ ​ടി​ക്ക​റ്റ് ​കൗ​ണ്ട​റി​ൽ​ ​എ​ത്തി.​ ​ഓ​രോ​ ​നി​മി​ഷ​ങ്ങ​ളി​ലും​ ​ഓ​രോ​ ​ഭാ​വ​ങ്ങ​ളാ​ണ് ​പ്ര​കൃ​തി​ക്ക്.​ ​ന​നു​ത്ത​ ​മ​ഞ്ഞ് ​മാ​റി,​ ​ഇ​ളം​ ​വെ​യി​ലി​ന്റെ​ ​തി​ള​ക്കം​ ​വെ​ടി​ഞ്ഞ്,​ ​മ​ഴ​യി​ൽ​ ​അ​ലി​ഞ്ഞ് ​നി​ൽ​ക്കു​ന്ന​ ​നാ​ഗ​ർ​ഹോ​ളെ​യാ​ണ് ​ഞ​ങ്ങ​ളെ​ ​വ​ര​വേ​റ്റ​ത്.​ ​സൂ​ര്യ​നൊ​പ്പം​ ​ക​ൺ​ ​തു​റ​ന്ന​ ​പ​ക്ഷി​ക​ളും​ ​മാ​നു​ക​ളും​ ​ശ​ബ്‌​ദ​മു​ണ്ടാ​ക്കി.​ ​കു​ര​ങ്ങു​ക​ൾ​ ​മ​ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​താ​ഴേ​ക്ക് ​ഇ​റ​ങ്ങി.​ ​നാ​ഗ​ർ​ഹോ​ളെ​യി​ലെ​ ​യാ​ത്ര​യി​ൽ​ ​ക​ണ്ണു​ക​ൾ​ക്ക് ​ഒ​രി​ക്ക​ലും​ ​വി​ശ്ര​മ​മു​ണ്ടാ​വി​ല്ല.​ ​മ​ര​ങ്ങ​ൾ​ക്ക് ​മു​ക​ളി​ലും ​ ​മ​ര​ച്ചി​ല്ല​ക​ളി​ലും ​ ​പൊ​ന്ത​ക്കാ​ടു​ക​ളി​ലും​ ​താ​ഴ്‌​വാ​ര​ങ്ങ​ളി​ലും​ ​കു​ള​ങ്ങ​ളി​ലും​ ​മ​ണ്ണി​ലും​ ​ന​മ്മു​ടെ​ ​ക​ണ്ണു​ക​ൾ​ ​മ​റ്റ് ​ക​ണ്ണു​ക​ളെ​ ​പ​ര​തി​ ​കൊ​ണ്ടി​രി​ക്കും.​ ​ശ​ബ്‌​ദ​ങ്ങ​ളെ​ ​ശ്ര​വി​ക്കാ​ൻ​ ​കാ​തും​ ​കൂ​ർ​ത്തി​രി​ക്കും.​ ​ഇ​s​യ്‌​ക്കാ​യി​ ​ന​ന​ഞ്ഞ​ ​മ​ണ്ണി​ൽ​ ​കാ​ൽ​പാ​ദ​ങ്ങ​ൾ​ ​ക​ണ്ട​ത് ​ഞ​ങ്ങ​ളു​ടെ​ ​സ​ഫാ​രി​ ​ഡ്രൈ​വ​ർ​ ​ബോ​ഗി​ ​ആ​യി​രു​ന്നു.​ ​കാ​ൽ​പാ​ടു​ക​ൾ​ ​ക​ടു​വ​യു​ടേ​ത് ​എ​ന്ന് ​മ​ന​സി​ലാ​ക്കാ​ൻ​ ​ആ​ർ​ക്കും​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ല.​ ​നാ​ല് ​വി​ര​ലു​ക​ളും​ ​പാ​ദ​വും​ ​കൃ​ത്യ​മാ​യി​ ​മ​ണ്ണി​ൽ​ ​പ​തി​ഞ്ഞി​രി​ക്കു​ന്നു.​ ​പാ​ദ​ങ്ങ​ളു​ടെ​ ​ദി​ശ​ ​നോ​ക്കി​ ​ക​ടു​വ​ ​സ​ഞ്ച​രി​ച്ച​ത് ​ഞ​ങ്ങ​ളു​ടെ​ ​പി​റ​കി​ലേ​ക്കാ​ണെ​ന്ന് ​മ​ന​സി​ലാ​യി.​ ​പാ​ദ​ത്തി​ന്റെ ​ ​അ​ള​വു​ക​ൾ​ ​മ​ന​സി​ലാ​ക്കി​ ​ക​ടു​വ​യു​ടെ​ ​പ്രാ​യം,​ ​ശ​രീ​ര​ ​വ​ലിപ്പം,​ ​വ​ർ​ഗം​ ​തു​ട​ങ്ങി​ ​അ​നേ​കം​ ​കാ​ര്യ​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കാം.​ ​കാ​ട്ടി​ലെ​ ​രാ​ജാ​ക്ക​ന്മാ​ർ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​ക​ണ്ണു​ക​ളു​ടെ​ ​തി​ര​ച്ചി​ലി​ൽ​ ​ദൂ​രെ​യാ​യി​ ​പു​ള്ളി​മാ​നു​ക​ളു​ടെ​ ​ഇ​ട​യി​ൽ​ ​മ​റ്റൊ​രാ​ൾ​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ടു.​ ​കു​റ​ച്ച് ​കൂ​ടെ​ ​അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ​ആ​ളെ​ ​മ​ന​സി​ലാ​യ​ത്,​ ​മാ​ൻ​ ​വ​ർ​ഗ​ത്തി​ലെ​ ​വ​ലു​പ്പ​മേ​റി​യ​ ​ആ​ളാ​ണ് ​മ്ലാ​വ് ​ (​S​a​m​b​a​r​ ​d​e​e​r​),​ക​ല​മാ​ൻ​ ​എ​ന്നു​ ​കൂ​ടി​ ​അ​റി​യ​പ്പെ​ടു​ന്നു.

eee

വി​സ്‌​മ​യ​ങ്ങ​ളു​ടെ​ ​പക്ഷിജാ​ലം

പ​രി​മി​ത​മാ​യ​ ​സ​ഫാ​രി​ ​സ്ഥ​ല​ത്തെ​ ​വി​ശാ​ല​മാ​യ​ ​കു​ള​ത്തി​ന് ​സ​മീ​പം​ ​ബ​സ് ​നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യി​രു​ന്നു​ ​ഞ​ങ്ങ​ൾ.​ ​അ​പ്പോ​ഴാ​ണ് ​ഒ​രു​ ​കു​ഞ്ഞ​ൻ​ ​കി​ളി​ ​പ​റ​ന്നു​ ​വ​ന്ന് ​സ​മീ​പ​ത്തെ​ ​മ​ര​ക്കു​റ്റി​യി​ൽ​ ​ഇ​രു​ന്ന​ത്.​ ​കാ​ണാ​ൻ​ ​ഇ​ത്തി​രി​ ​കു​ഞ്ഞ​നെ​ങ്കി​ലും​ ​ആ​ളൊ​രു​ ​സു​ന്ദ​ര​നും​ ​വ്യോ​മാ​ഭ്യാ​സി​യു​മാ​ണ്.​ ​കേ​ര​ള​ത്തി​ലെ​ ​നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​ ​സാ​ധാ​ര​ണ​യാ​യി​ ​കാ​ണ​പ്പെ​ടു​ന്ന​ ​ഒ​രി​നം​ ​പ​ക്ഷി​യാ​ണ് ​ഈ​ ​ക​ക്ഷി,​ ​നാ​ട്ടു​വേ​ലി​ത​ത്ത.​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​വാ​ഴ​ക്കി​ളി​യെ​ന്നും​ ​വി​ളി​ക്കു​ന്നു.​ ​പ​ച്ച​ ​നി​റ​ത്തി​ലും​ ​പേ​രി​ലു​മ​ല്ലാ​തെ​ ​ഇ​വ​യ്‌​ക്ക് ​നാ​ട്ടു​ത​ത്ത​ക​ളു​മാ​യി​ ​സാ​ദൃ​ശ്യ​മൊ​ന്നു​മി​ല്ല.​ ​ക​ടു​വ​ക​ളു​ടെ​ ​കാ​ൽ​പാ​ദ​ങ്ങ​ൾ​ ​ഞ​ങ്ങ​ളെ​ ​എ​ത്തി​ച്ച​ത് ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​മ​റ്റൊ​രു​ ​കാ​ഴ്ച​യി​ൽ.​ ​നാ​ഗ​ർ​ഹോ​ളെ​ ​ടൈ​ഗ​ർ​ ​റി​സേ​ർ​വ് ​പേ​രു​പോ​ലെ​ ​ത​ന്നെ​ ​ക​ടു​വ​ക​ൾ​ക്ക് ​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച​താ​ണെ​ങ്കി​ലും​ ​അ​വി​ടെ​ ​ഇ​ങ്ങ​നെ​യൊ​രു​ ​പ​ക്ഷി​ ​സ​ങ്കേ​തം​ ​കൂ​ടെ​യു​ണ്ടെ​ന്ന​ത് ​അ​ത്ഭു​ത​മാ​യി​രു​ന്നു.​ ​പ​ല​ ​വ​ലു​പ്പ​ത്തി​ലും ​ ​വ​ർ​ണ​ത്തി​ലു​മു​ള്ള​ ​പ​ക്ഷി​ക​ൾ...​ ​കൂ​ടു​ത​ലും​ ​മ​യി​ലു​ക​ൾ.​ ​വാ​ലി​ന് ​നീ​ളം​ ​കു​റ​വു​ള്ള​ ​പെ​ൺ​മ​യി​ലു​ക​ൾ​ ​യ​ഥേ​ഷ്‌​ടം​ ​വി​ഹ​രി​ക്കു​മ്പോ​ൾ​ ​ഇ​ട​യ്‌​ക്കാ​യി​ ​നീ​ണ്ട​ ​മ​നോ​ഹ​ര​മാ​യ​ ​പീ​ലി​ക​ളു​മാ​യി​ ​ആ​ൺ​ ​മ​യി​ലു​ക​ൾ​ ​ഗാം​ഭീ​ര്യം​ ​വി​ടാ​തെ​ ​ത​ല​യു​യ​ർ​ത്തി​ ​നി​ൽ​ക്കു​ന്ന​തും​ ​കാ​ണാം.​ ​വ്യ​ത്യ​സ്‌​ത​നാ​യൊ​രാ​ളെ​ ​അ​പ്പോ​ൾ​ ​ക​ണ്ടു,​ ​ഒ​രു​ ​ഒ​റ്റ​കൊ​മ്പ​ൻ​!​ ​ആ​ന​ ​ച​രി​ഞ്ഞ് ​നി​ൽ​ക്കു​ക​യാ​യി​രു​ന്ന​ത് ​കൊ​ണ്ട് ​കൊ​മ്പ് ​ഒ​ന്നേ​യു​ള്ളൂ​ ​എ​ന്ന് ​ആ​ദ്യം​ ​ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.​ ​അ​റി​ഞ്ഞ​പ്പോ​ഴും​ ​മു​ന്നി​ൽ​ ​നി​ന്നു​ള്ള​ ​ഫോ​ട്ടോ​ ​കി​ട്ടി​യി​ല്ല.​ ​ആ​ന​ ​ഞ​ങ്ങ​ളു​ടെ​ ​തൊ​ട്ട​ടു​ത്താ​യി​രു​ന്ന​തു​കൊ​ണ്ട് ​മു​ന്നി​ൽ​ ​ബ​സ് ​നി​ർ​ത്ത​ൽ​ ​അ​ത്ര​ ​പ​ന്തി​യാ​യി​രു​ന്നി​ല്ല.

eee

ക​ബി​നി​ ​യാ​ത്ര​യി​ലെ​ ​ഏ​റ്റ​വും​ ​മ​നോ​ഹ​ര​മാ​യ​ ​കാ​ഴ്‌​ച​യാ​യി​രു​ന്നു​ ​സ​ഫാ​രി​യി​ലെ​ ​അ​വ​സാ​ന​ ​നി​മി​ഷ​ങ്ങ​ൾ.​ ​മ​യി​ലു​ക​ൾ​ ​ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​പ​റ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ​മ​ന​സി​നെ​ ​കു​ളി​ർ​പ്പി​ച്ച​ ​ആ​ ​കാ​ഴ്‌​ച​ ​ക​ണ്ട​ത്.​ ​സു​ന്ദ​ര​നാ​യ​ ​ഒ​രു​ ​ആ​ൺ​ ​മ​യി​ൽ​ ​പീ​ലി​ ​വി​ട​ർ​ത്തി​ ​നി​ൽ​ക്കു​ന്നു.​ ​ഫോ​ട്ടോ​ ​എ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ക്കാ​തെ​ ​കു​റ​ച്ചു​നേ​രം​ ​നോ​ക്കി​ ​നി​ന്നു​ ​പോ​യി.​ ​ഞ​ങ്ങ​ളെ​ ​ക​ണ്ട് ​പ​റ​ന്നു​ ​പോ​യാ​ലോ​ ​ക​രു​തി​ ​കു​റ​ച്ച് ​ദൂ​രെ​യാ​യി​ ​ബ​സ് ​നി​ർ​ത്തി.​ ​മ​യി​ൽ​ ​ഞ​ങ്ങ​ളെ​ ​ഗൗ​നി​ക്കാ​തെ​ ​അ​തി​ന്റെ​ ​ഇ​ണ​യെ​ ​ആ​ക​ർ​ഷി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​നി​ന്നി​ട​ത്തു​ ​നി​ന്ന് ​പെ​ട്ടെ​ന്ന് ​ച​ടു​ല​ത​യോ​ടെ​ ​കാ​ലു​ക​ളി​ൽ​ ​ത​ത്തി​ ​ത​ത്തി​ ​കു​റ​ച്ച് ​മു​ന്നോ​ട്ട് ​നീ​ങ്ങി,​ ​ത​ന്റെ​ ​പീ​ലി​ക​ൾ​ ​ഒ​ന്നു​ ​വി​റ​പ്പി​ച്ചു.​ ​ഒ​ന്നു​നി​ന്ന​ ​ശേ​ഷം​ ​വി​രി​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​പീ​ലി​യു​ടെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​എ​ടു​ത്തെ​റി​ഞ്ഞ​ ​പോ​ലെ​ ​മു​ക​ളി​ലേ​ക്ക് ​ഒ​രു​ ​വീ​ശ​ൽ.​ ​പി​ന്നെ​ ​പ​തി​യെ​ ​പീ​ലി​ക​ൾ​ ​കു​റ​ച്ച് ​താ​ഴ്‌​ത്തി.​ ​ചെ​റി​യൊ​രു​ ​അ​ല​യൊ​ലി​ ​കൂ​ടി​ ​തീ​ർ​ത്ത​ ​ശേ​ഷം​ ​പീ​ലി​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​നി​ലം​ ​തൊ​ട്ടു.​ ​ആ​ദ്യ​യാ​ത്ര​യി​ൽ​ ​നാ​ല് ​ക​ടു​വ​ക​ളെ​ ​ത​ന്ന് ​കാ​ട് ​ക​നി​ഞ്ഞ​പ്പോ​ൾ​ ​ര​ണ്ടാ​മ​ത്തെ​ ​സ​ഫാ​രി​ ​ഒ​രു​പ​റ്റം​ ​മ​നോ​ഹ​ര​മാ​യ​ ​കാ​ഴ്‌​ച​ക​ളാ​ണ് ​ന​ൽ​കി​യ​ത്.​ ​നാ​ഗ​ർ​ഹോ​ളെ​ ​വ​ന​ത്തെ​യും​ ​നാ​ടി​നെ​യും​ ​വേ​ർ​തി​രി​ച്ച​ ​വേ​ലി​ക്ക് ​ഉ​ള്ളി​ലൂ​ടെ​ ​കാ​ടി​നെ​ ​അ​ടു​ത്ത​റി​യാ​നാ​യി,​ ​ക​ടു​വ​യു​ടെ​ ​ഗാം​ഭീ​ര്യം​ ​പ​ക​ർ​ത്താ​നാ​യി,​ ​ഓ​ടി​യൊ​ളി​ക്കു​ന്ന​ ​ക​ര​ടി​യെ​ ​കാ​ണാ​നാ​യി,​ ​മ​യി​ലു​ക​ളു​ടെ​ ​ഭം​ഗി​ ​ആ​സ്വ​ദി​ക്കാ​നാ​യി,​ ​ന​ല്ല​ ​കാ​ഴ്‌​ച​ക​ൾ​ക്കാ​യി,​ ​ഇ​നി​യും​ ​യാ​ത്ര​ ​പോ​വാം.

(​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​ ​ന​മ്പ​ർ​:77363​92219)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, TRAVEL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.