SignIn
Kerala Kaumudi Online
Saturday, 28 November 2020 1.26 PM IST

കംബോഡിയയിലെ തലയോട്ടികൾ, ശ്വാസം നിലച്ചുപോയ നിമിഷങ്ങൾ ഒരു ഡോക്‌ടറുടെ ലോകയാത്രകൾ ഇങ്ങനെ...

d

പെ​ൻ​ഗ്വി​നു​ക​ൾ​ ​കൂ​ട്ടം​കൂ​ട്ട​മാ​യി​അ​ന്ന​ത്തെ​ ​ക​ട​ൽ​വാ​സം​ ​അ​വ​സാ​നി​പ്പി​ച്ച്​ക​ര​യ്‌​ക്ക​ണി​യു​ന്ന​ ​ദൃ​ശ്യം​ ​സ​മ്മാ​നി​ക്കു​ന്ന​മെ​ൽ​ബ​ൺ​ ​ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള​ ​ഫി​ലി​പ്പ്​ദ്വീ​പു​ക​ൾ,​ ​ഒ​രു​ ​മ​നു​ഷ്യ​ന് ​എ​ത്ര​ത്തോ​ളം​ ​ക്രൂ​ര​നാ​കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​നേ​രി​ൽ​ ​കാ​ണാ​ൻ​ ​ക​ഴി​യു​ന്ന​ ​അ​ട​യാ​ള​ങ്ങ​ൾ​ ​പേ​റു​ന്ന​ കം​ബോ​ഡി​യ...​ ​അ​ത്ഭു​ത​വും​ ​അ​മ്പ​ര​പ്പും​ ​സ​മ്മാ​നി​ക്കു​ന്ന​ ​കാ​ഴ്‌​ച​ക​ളി​ലൂ​ടെ​ ​ഒ​രു​ ​ഡോ​ക്‌​ട​റു​ടെ​ ​സ​ഞ്ചാ​രം...

യാ​ത്ര​ക​ൾ​ ​വി​നോ​ദ​ത്തി​നു​ ​മാ​ത്ര​മ​ല്ല,​ ​വി​ജ്ഞാ​ന​ത്തി​നും​ ​കൂ​ടി​യാ​ണെ​ന്ന​ ​ചി​ന്താ​ധാ​ര​ ​കേ​ര​ള​ത്തി​ൽ​ ​വേ​രോ​ടി​യ​ത് ​ജ്ഞാ​ന​പീ​ഠ​ ​ജേ​താ​വ് ​എ​സ്.​ ​കെ.​ ​പൊ​റ്റ​ക്കാ​ടി​ന്റെ​ ​'​പാ​തി​രാ​സൂ​ര്യ​ന്റെ​ ​നാ​ട്ടി​ൽ​"​എ​ന്ന​ ​യാ​ത്രാ​വി​വ​ര​ണ​ ​ഗ്ര​ന്ഥം​ ​പു​റ​ത്തി​റ​ങ്ങി​യ​തി​നു​ ​ശേ​ഷ​മാ​ണ്.​ ​ഭൂ​മി​യു​ടെ​ ​വ​ട​ക്ക് ​ജ​ന​വാ​സ​മു​ള്ള​ ​അ​വ​സാ​ന​ത്തെ​ ​രാ​ജ്യ​മാ​യ​ ​ഫി​ൻ​‌​ല​ൻ​‌​ഡി​ലെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​യാ​ത്രാ​നു​ഭ​വ​ങ്ങ​ളാ​ണ് ​മ​ല​യാ​ളി​ക​ളെ​ ​വി​ജ്ഞാ​നം​ ​തേ​ടി​യു​ള്ള​ ​ലോ​ക​സ​ഞ്ചാ​ര​ങ്ങ​ൾ​ക്ക് ​പ​ര​ക്കെ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ച​ത്.​ ​മു​പ്പ​തി​ലേ​റെ​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​താ​ൻ​ ​യാ​ത്ര​പോ​യ​ത് ​വി​നോ​ദ​ത്തി​ലേ​റെ​ ​വി​ജ്ഞാ​നം​ ​തേ​ടി​യാ​യി​രു​ന്നെ​ന്ന് ​അ​മ​ലാ​ ​ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ​ഓ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സി​ലെ​ ​യൂ​റോ​ള​ജി​ ​വി​ഭാ​ഗം​ ​ത​ല​വ​ൻ​ ​ഡോ.​ ​ഹ​രി​കൃ​ഷ്‌​ണ​ൻ​ ​വെ​ളി​പ്പെ​ടു​ത്തു​മ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​പൊ​റ്റെ​ക്കാ​ടി​ന്റെ​ ​പ്ര​തി​രൂ​പ​മാ​യി​ ​മാ​റു​ക​യാ​ണ്.​ ​യൂ​റോ​പ്പി​ലും​ ​അ​മേ​രി​ക്ക​യി​ലും​ ​ആ​സ്ട്രേ​ലി​യ​യി​ലും​ ​ഏ​ഷ്യ​യി​ലും​ ​ആ​ഫ്രി​ക്ക​യി​ലും​ ​ഡോ.​ ​ഹ​രി​കൃ​ഷ്‌​ണ​ൻ​ ​ന​ട​ത്തി​യ​ ​ഓ​രോ​ ​യാ​ത്ര​യും​ ​ഓ​രോ​ ​ച​രി​ത്ര,​ ​ശാ​സ്ത്രീ​യ​ ​ഗ​വേ​ഷ​ണ​മാ​യി​രു​ന്നെ​ന്നു​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​താ​ണ് ​കൂ​ടു​ത​ൽ​ ​ശ​രി. ഹരികൃഷ്ണൻ ആ യാത്രകളെക്കുറിച്ച് പറയുന്നു.

വി​ശ്വ​സാ​ഹി​ത്യ​കാ​ര​നെ​ ​തേ​ടി

ഇം​ഗ്ല​ണ്ടി​ൽ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ആം​ഗ്ലോ​-​അ​മേ​രി​ക്ക​ൻ​ ​ക​വി​യാ​യി​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ടി.​ ​എ​സ്.​ ​എ​ലി​യ​റ്റി​ന്റെ​ ​വേ​രു​ക​ൾ​ ​തേ​ടി​യാ​ണ് ​തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ​ ​ഇം​ഗ്ല​ണ്ടി​ലെ​ ​ഈ​സ്റ്റ് ​കോ​ക്ക​ർ​ ​ഗ്രാ​മ​ത്തി​ൽ​ ​പോ​യ​ത്.​ ​ല​ണ്ട​നി​ലെ​ ​പ്ര​ശ​സ്‌​ത​ ​വാ​രി​ക​യാ​യി​രു​ന്ന​ ​'​ന്യൂ​ ​ഇം​ഗ്ലീ​ഷ് ​വീ​ക്കി​ലി​"​ 1940​-​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​എ​ലി​യ​റ്റി​ന്റെ​ ​ര​ണ്ടാ​മ​ത്തെ​ ​ക​വി​ത​യു​ടെ​ ​പേ​രു​ത​ന്നെ​ ​'​ഈ​സ്റ്റ് ​കോ​ക്ക​ർ​"​എ​ന്നാ​ണ്.​ ​പ​തി​നേ​ഴാം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​അ​മേ​രി​ക്ക​യി​ലേ​ക്ക് ​കു​ടി​യേ​റു​ന്ന​തു​വ​രെ​യു​ള്ള​ ​എ​ലി​യ​റ്റ് ​കു​ടും​ബ​ച​രി​ത്രം​ ​തീ​ക്ഷ്ണ​മാ​യി​ ​സ്വാ​ധീ​നി​ച്ച​ ​കോ​ക്ക​ർ​ ​കാ​വ്യ​ത്തി​ന്റെ​ ​കേ​ന്ദ്ര​ബി​ന്ദു​വാ​യി​മാ​റി​യ​ ​സെ​ന്റ് ​മൈ​ക്കി​ൾ​സ് ​ച​ർ​ച്ചി​ലാ​ണ് ​എ​ലി​യ​റ്റി​ന്റെ​ ​ശ​വ​കു​ടീ​ര​മു​ള്ള​ത്.​ ​പ​തി​നാ​ലാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​യൂ​റോ​പ്പി​നെ​ ​ന​ടു​ക്കി​യ​ ​പ്ലേ​ഗ് ​ബാ​ധ​യി​ൽ​ ​മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​ ​തു​രു​തു​രെ​ ​പാ​കി​യ​ ​സ്‌​മാ​ര​ക​ശി​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ​ ​ന​ട​ന്ന് ​ആ​ ​മ​നോ​ഹ​ര​മാ​യ​ ​ക്രി​സ്റ്റീ​യ​ ​ദേ​വാ​ല​യ​ത്തി​ൽ​ ​ഞാ​ൻ​ ​പ്ര​വേ​ശി​ച്ച​ത് ​മ​ഹാ​ക​വി​ ​അ​ന്ത്യ​വി​ശ്ര​മം​ ​കൊ​ള്ളു​ന്ന​ ​ഇ​ടം​ ​ഒ​രു​ ​നോ​ക്കു​ ​കാ​ണു​വാ​നാ​യി​രു​ന്നു.

a

വെ​ള്ള​ക്കാ​ര​ന്റെ​ ​മു​തു​മു​ത്ത​ച്‌​ഛ​ൻ​
​ക​റു​ത്ത​വ​നോ?

തെ​ക്ക് ​പ​ടി​ഞ്ഞാ​റ​ൻ​ ​ഇം​ഗ്ല​ണ്ടി​ലെ​ ​സോ​മ​ർ​സെ​റ്റ് ​കൗ​ണ്ടി​യി​ലു​ള്ള​ ​ചെ​ഡ്ഡാ​ർ​ ​ഗ്രാ​മ​ത്തി​ൽ​നി​ന്നു​ ​ല​ഭി​ച്ച​ ​ബ്രി​ട്ട​നി​ലെ​ ​ഏ​റ്റ​വും​ ​പു​രാ​ത​ന​മാ​യ​ ​മാ​ന​വ​ ​അ​സ്ഥി​കൂ​ടം​ ​പ​രി​ശോ​ധി​ച്ച്,​ ​നൂ​ത​ന​ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ആ​ദി​മ​വെ​ള്ള​ക്കാ​ര​ന്റെ ​ ​മു​ഖം​ ​പു​ന​ർ​നി​ർ​മി​ച്ച​പ്പോ​ൾ,​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​റു​ത്ത​ ​തൊ​ലി​യും,​ ​ക​റു​ത്തു​ ​ചു​രു​ണ്ട​ ​മു​ടി​യും​. ​ ​ഉ​രു​ക്കി​യ​ ​സ്വ​ർ​ണ്ണം​ ​പോ​ലു​ള്ള​ ​ശ​രീ​ര​വ​ർ​ണ്ണ​ത്തി​ലും​ ​ബ്ലോ​ൺ​ഡ് ​കോ​ല​ൻ​ ​ത​ല​മു​ടി​യി​ലും​ ​അ​ഭി​മാ​നം​ ​കൊ​ള്ളു​ന്ന​വ​ർ​ ​ത​ങ്ങ​ളു​ടെ​ ​കാ​ര​ണ​വ​ർ​ ​ഇ​ത്ത​ര​ക്കാ​ര​നാ​കു​മെ​ന്ന് ​ഒ​രി​ക്ക​ലും​ ​ക​രു​തി​ക്കാ​ണി​ല്ല. ​ ​ലോ​ക​പ്ര​ശ​സ്‌​ത​മാ​യ​ ​ചെ​ഡ്ഡാ​ർ​ ​ചീ​സി​ന്റെ​ ​ഉ​റ​വി​ട​ ​ഗ്രാ​മം​ ​പ്ര​കൃ​തി​ഭം​ഗി​യോ​ടും​ ​അ​തി​ന്റെ​ ​അ​മ്പ​ര​പ്പി​ക്കു​ന്ന​ ​എ​ല്ലാ​ ​നി​ഗൂ​ഢ​ത​ക​ളോ​ടും​ ​കൂ​ടി​ ​ഞ​ങ്ങ​ൾ​ ​അ​വി​ടെ​ ​ക​ണ്ടു.​ 10,000​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​ചെ​ഡ്ഡാ​ർ​ ​മ​നു​ഷ്യ​ന്റെ​ ​പൂ​ർ​ണ്ണ​ ​രൂ​പ​ത്തി​ലു​ള്ള​ ​അ​സ്ഥി​കൂ​ടം​ ​ക​ണ്ടെ​ത്തി​യ​ ​ഗ​ഫ്സ് ​ഗു​ഹ​യൊ​ന്നു​ ​കാ​ണാ​ൻ​ ​എ​ന്നെ​പ്പോ​ലെ​ത്ത​ന്നെ​ ​പ​ത്നി​ ​ഡോ.​ ​വ​ല്ലി​ക​യ്‌​ക്കും​ ​മക്കളാ​യ​ ​ആ​ര​തി​ ​കൃ​ഷ്‌​ണ​യ്‌​ക്കും​ ​അ​ന​ന്യാ​ ​കൃ​ഷ്‌​ണ​യ്‌​ക്കും​ ​വ​ലി​യ​ ​അ​​വേ​ശ​മാ​യി​രു​ന്നു.1903​-​ൽ​ ​ക​ണ്ടെ​ത്തി​യ​ ​പു​രാ​ത​ന​മ​നു​ഷ്യ​ന്റെ​ ​അ​വ​ശി​ഷ്‌​ടം,​ ​ജ​നി​ത​ക​ ​പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി​ ​പി​ന്നീ​ട് ​ഗു​ഹ​യി​ൽ​ ​നി​ന്ന് ​ല​ണ്ട​നി​ലേ​ക്കു​ ​കൊ​ണ്ടു​പോ​യെ​ങ്കി​ലും,​ ​സ​ന്ദ​ർ​ശ​ക​രു​ടെ​ ​ആ​കാം​ക്ഷ​ ​മാ​നി​ച്ചു​കൊ​ണ്ട് ​ഒ​രു​ ​മാ​തൃ​കാ​ ​അ​സ്ഥി​പ​ഞ്ച​രം​ ​യ​ഥാ​സ്ഥാ​ന​ത്ത് ​പ്ര​തി​ഷ്‌​ഠി​ച്ചി​ട്ടു​ണ്ട്.​ ​അ​ർ​മേ​നി​യ​യി​ലെ​ ​ഭൂ​ഗ​ർ​ഭ​ ​ത​ട​വ​റ​യി​ൽ​ ​ക​രി​ങ്ക​ട​ലി​ന​ടു​ത്തു​ള്ള​ ​അ​ർ​മേ​നി​യ​യി​ലെ​ ​'​ഖോ​ർ​ ​വി​രാ​പ്പ് " ​എ​ന്ന​ ​പു​രാ​ത​ന​ ​മോ​ണ​സ്ട്രി​യി​ലെ​ ​കാ​രാ​ഗൃ​ഹ​ ​ഇ​രു​ട്ട​റ​യി​ലേ​ക്കാ​ണ് ​പു​റ​ംജാ​തീ​യ​ത​ ​ഉ​പേ​ക്ഷി​ച്ച് ​പു​തി​യ​താ​യെ​ത്തി​യ​ ​ക്രി​സ്‌​തു​മ​തം​ ​സ്വീ​ക​രി​ച്ച​ ​അ​പ​രാ​ധ​ത്തി​നാ​ണ് ​ഗ്രി​ഗ​ർ​ ​ലൂ​സ​വോ​റി​ച്ചി​നെ​ ​ടി​റി​ഡേ​റ്റ്സ് ​മൂ​ന്നാ​മ​ൻ​ ​രാ​ജാ​വ് ​എ​റി​ഞ്ഞ​ത്.​ ​നി​ഷ്‌​ഠൂ​ര​മാ​യ​ ​പീ​ഡ​ന​ ​മു​റ​ക​ൾ​ക്ക് ​കു​പ്ര​സി​ദ്ധി​ ​നേ​ടി​യ​ ​ഈ​ ​ത​ട​വ്‌​ ​കു​ഴി​യി​ലേ​ക്ക് ​എ​റി​യ​പ്പെ​ട്ട​വ​ർ​ ​തി​രി​ച്ചെ​ത്തു​ക​ ​പ​തി​വ​ല്ല.​ ​ചീ​ഞ്ഞ​ളി​ഞ്ഞ​ ​മ​നു​ഷ്യ​മാം​സ​ത്തി​ന്റെ​ ​ദു​ർ​ഗ​ന്ധ​വും,​ ​പാ​മ്പു​ക​ളും​ ​മ​റ്റു​ ​ക്ഷു​ദ്ര​ജീ​വി​ക​ളു​മാ​ണ​വി​ടെ.​ ​അ​ർ​മേ​നി​യ​യെ​ ​ലോ​ക​ത്തെ​ ​പ്ര​ഥ​മ​ ​ക്രി​സ്തു​മ​ത​ ​രാ​ജ്യ​മാ​ക്കി​മാ​റ്റി​യ​ ​സെ​ൻ​റ് ​ഗ്രി​ഗ​ർ​ ​ദി​ ​ഇ​ല്ല്യൂ​മി​നേ​റ്റ​ർ​ 13​ ​വ​ർ​ഷം​ ​ക​ഴി​ച്ചു​കൂ​ട്ടി​യ​ ​ആ​ ​ഭ​യ​വി​ഹ്വ​ല​മാ​യ​ ​ഗ​ർ​ത്ത​ത്തി​ലേ​ക്ക് 27​ ​പ​ടി​ക​ളു​ള്ള​ ​ഇ​രു​മ്പു​കോ​ണി​വ​ഴി​ ​ഞാ​നു​മൊ​ന്ന് ​ഇ​റ​ങ്ങി​ ​നോ​ക്കി.​ ​ഖോ​ർ​ ​വി​രാ​പ്പി​ൽ​നി​ന്ന് ​ക​യ​റി​വ​ന്ന് ​ഞാ​ൻ​ ​നോ​ക്കി​നി​ന്ന​ത് ​തൊ​ട്ട​ടു​ത്ത് ​കി​ട​ക്കു​ന്ന​ ​അ​ര​രാ​ത്ത് ​പ​ർ​വ​ത​മാ​ണ്.​ 17,000​ ​അ​ടി​യോ​ളം​ ​ഉ​യ​ര​മു​ള്ള​ ​ഈ​ ​ഹി​മ​മ​ല​യു​ടെ​ ​അ​ത്യാ​ക​ർ​ഷ​ക​മാ​യ​ ​ദൃ​ശ്യം,​ ​ത​ട​വ്‌​ ​കു​ഴി​ ​അ​ടി​ച്ചേ​ൽ​പ്പി​ച്ച​ ​തി​ക്ത​ചി​ന്ത​ക​ളി​ൽ​നി​ന്ന് ​എ​നി​ക്ക​ൽ​പ്പം​ ​മോ​ച​നം​ ​ന​ൽ​കി.

e

നൈ​ൽ​ ​ന​ദി​യി​ലെ​ ​അ​പാ​യം

​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ശാ​സ്ത്ര​പു​രോ​ഗ​തി​ ​കൈ​വ​രി​ച്ച​ ​അ​മേ​രി​ക്ക​യി​ൽ,​ ​ആ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളും ​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ളും​ ​പാ​ടെ​ ​ഉ​പേ​ക്ഷി​ച്ച് ​സ്വൈ​ര​ജീ​വി​തം​ ​ന​യി​ക്കു​ന്നൊ​രു​ ​മ​നു​ഷ്യ​സ​മൂ​ഹം​ ​ഉ​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ഴാ​ണ് ​പെ​ൻ​സ​ൽ​വേ​നി​യ​യി​ലെ​ ​ല​ങ്കാ​സ്റ്റ​ർ​ ​കൗ​ണ്ടി​യി​ലു​ള്ള​ ​ആ​മി​ഷ് ​ഗ്രാ​മ​ത്തി​ലേ​ക്കു​പോ​യ​ത്.​ ​അ​രു​വി​ക​ളും​ ​ത​ടി​പ്പാ​ല​ങ്ങ​ളും​ ​കു​തി​ര​വ​ണ്ടി​ക​ളും​ ​ഗോ​ത​മ്പി​ന്റെ​യും​ ​ചോ​ള​ത്തി​ന്റെ​യും​ ​കൃ​ഷി​പ്പാ​ട​ങ്ങ​ളു​മാ​ണ് ​അ​വി​ടെ. ​പി​ര​മി​ഡു​ക​ളും​ ​സ്‌​ഫി​ങ്സും​ ​ഈ​ജി​പ്‌​തി​ലെ​ ​ഉ​ജ്ജ്വ​ല​മാ​യ​ ​ദൃ​ശ്യ​വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു​വെ​ങ്കി​ലും,​ ​നൈ​ൽ​ ​ന​ദി​യി​ലെ​ ​പാ​ര​സെ​റ്റി​ക് ​വി​ര​ക​ളെ​ക്കു​റി​ച്ചും​ ​അ​വ​ ​പ​ര​ത്തു​ന്ന​ ​മാ​ര​ക​ ​രോ​ഗ​ത്തെ​ക്കു​റി​ച്ചു​മാ​യി​രു​ന്നു​ ​ഒ​രു​ ​യൂ​റോ​ള​ജി​സ്റ്റ് ​എ​ന്ന​ ​നി​ല​യി​ൽ​ ​ഞാ​ൻ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ച്ച​ത്. നൈ​ലി​ൽ​ ​കാ​ലെ​ടു​ത്തു​വെ​ക്കു​ന്ന​ ​ഏ​തൊ​രാ​ളും​ ​ഈ​ ​അ​പ​ക​ട​കാ​രി​യാ​യ​ ​വി​ര​യു​ടെ​ ​ഇ​ര​യാ​ണ്.​ ​ഈ​ ​കൃ​മി​ ​ശ​രീ​ര​ത്തി​ൽ​ ​പ്ര​വേ​ശി​ച്ചാ​ൽ​ ​മൂ​ത്രാ​ശ​യ​ ​അ​ർ​ബു​ദ​മാ​ണ് ​ഫ​ലം. ക്രൂ​ഗ​ർ​ ​മ​ഹാ​ര​ണ്യ​ത്തി​ൽ​ ​വ​ട​ക്കു​കി​ഴ​ക്ക​ൻ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ ​ഏ​ക​ദേ​ശം​ 20,000​ ​ച​തു​ര​ശ്ര​ ​കി​ലോ​മീ​റ്റ​ർ​ ​പ്ര​ദേ​ശ​ത്തു​ ​വ്യാ​പി​ച്ചു​ ​കി​ട​ക്കു​ന്ന​ ​കാ​ന​ന​ത്തി​ലാ​ണ് ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​തും​ ​ഭാ​ര​മേ​റി​യ​തും​ ​പൊ​ക്ക​മു​ള്ള​തും​ ​വേ​ഗ​ത​യേ​റി​യ​തു​മാ​യ​ ​അ​പൂ​ർ​വ​ ​മൃ​ഗ​ങ്ങ​ളു​ള്ള​ത്!​ ​ജം​ഗി​ൾ​ ​സ​ഫാ​രി​ക്കി​ട​യി​ൽ​ ​ക​ണ്ടു​മു​ട്ടു​ന്ന​ ​ഭൂ​മി​യി​ലെ​ ​ഏ​റ്റ​വും​ ​ഭാ​ര​മേ​റി​യ​ ​മൃ​ഗ​മാ​യ​ ​ആ​ഫ്രി​ക്ക​ൻ​ ​ആ​ന​ ​മു​ത​ൽ​ ​വി​സ്‌​മ​യ​രൂ​പി​യാ​യ​ ​പ​ടു​കൂ​റ്റ​ൻ​ ​വെ​ള്ള​ ​ക​ണ്ടാ​മൃ​ഗം​ ​വ​രെ​യു​ള്ള​വ​ ​യാ​ത്രി​ക​ർ​ക്ക് ​ത​രു​ന്ന​ ​ധാ​ര​ണ​ ​ഒ​ന്നു​ ​മാ​ത്രം​ ​-​ ​ഇ​രു​ണ്ട​ ​ഭൂ​ഖ​ണ്ഡ​മാ​യ​ ​ആ​ഫ്രി​ക്ക​ ​ത​ന്നെ​യാ​ണ് ​ആ​ദി​മ​മ​നു​ഷ്യ​ന്റെ​ ​ക​ളി​ത്തൊ​ട്ടി​ൽ. കാ​ടി​നോ​ട് ​അ​ത്ര​യ​ടു​ത്തു​ ​ഇ​ട​പ​ഴ​കി​ ​പ​രി​ച​യ​മി​ല്ലാ​ത്ത​ ​ഞാ​ൻ​ ​കു​ടും​ബ​സ​മേ​തം​ ​ഒ​രു​ ​ഒ​റ്റ​യാ​ന്റെ​യും​ ​ഒ​രു​ ​ സിം​ഹ​ത്തി​ന്റെ​യും​ ​ഇ​ട​യി​ൽ​പെ​ട്ട് ​ശ്വാ​സം​ ​നി​ല​ച്ചു​പോ​യ​ ​നി​മി​ഷ​ങ്ങ​ൾ​ ​ഓ​ർ​ക്കു​മ്പോ​ൾ​ ​ഇ​പ്പോ​ഴു​മെ​ന്റെ​ ​കൈ​കാ​ലു​ക​ൾ​ ​വി​റ​യ്‌​ക്കു​ന്നു!

f

നി​ല​യ്‌​ക്കാ​ത്ത​ ​ത​ല​യോ​ടു​കൾ

​ ​മ​നു​ഷ്യ​ന്റെ​ ​ക്രൂ​ര​ത​ ​അ​റി​യാ​ൻ​ ​കം​ബോ​ഡി​യ​ ​വ​രെ​ ​പോ​കേ​ണ്ട​തി​ല്ലെ​ങ്കി​ലും,​ ​ഒ​രു​ ​മ​നു​ഷ്യ​ന് ​എ​ത്ര​ത്തോ​ളം​ ​ക്രൂ​ര​നാ​കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​നേ​രി​ൽ​ ​കാ​ണ​ണ​മെ​ങ്കി​ൽ​ ​അ​വി​ടെ​ത​ന്നെ​ ​പോ​ക​ണം.​ ​ഗ്രാ​മ​ങ്ങ​ളി​ൽ​പോ​യി​ ​കൃ​ഷി​ ​ചെ​യ്യാ​ൻ​ ​വൈ​മ​ന​സ്യം​ ​ കാ​ണി​ച്ച​ ​കു​റ്റ​ത്തി​ന് ​പോ​ൾ​ ​പോ​ട്ട് ​എ​ന്ന​ ​ഭ​ര​ണാ​ധി​പ​ൻ​ 1976​ ​മു​ത​ൽ​ 79​ ​വ​രെ​യു​ള്ള​ ​ചു​രു​ങ്ങി​യ​ ​കാ​ല​ത്ത് ​കൊ​ന്നു​കൂ​ട്ടി​യ​ത് 20​ ​ല​ക്ഷ​ത്തി​ൽ​പ​രം​ ​സാ​ധാ​ര​ണ​ ​മ​നു​ഷ്യ​രെ​യാ​ണ്.​ ​വെ​ടി​യു​ണ്ട​ക​ൾ​ ​തീ​ർ​ന്ന​പ്പോ​ൾ,​ ​അ​വി​ടെ​ ​സു​ല​ഭ​മാ​യി​ ​ല​ഭി​ക്കു​ന്ന​ ​കൂ​ർ​ത്ത​ ​മു​ള്ളു​ക​ളു​ള്ള​ ​പ​ന​ ​മ​ട​ലു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​ക​ഴു​ത്ത് ​ഈ​ർ​ന്നു​ ​മു​റി​ച്ചു.​ ​കു​ട്ടി​ക​ളെ​ ​കാ​ലി​ൽ​ ​തൂ​ക്കി​ ​മ​ര​ത്തി​ൽ​ ​അ​ടി​ച്ചു​ ​ത​ല​ ​ത​ക​ർ​ത്തു​ ​കൊ​ന്നു.​ ​ചീ​ഞ്ഞ​ളി​ഞ്ഞ​ ​ശ​വ​ശ​രീ​ര​ങ്ങ​ൾ​ ​തോ​ന്നി​യ​ ​ഇ​ട​ത്തൊ​ക്കെ​ ​കു​ഴി​ച്ചി​ട്ടു.​ ​'എ​ന്ത് ​ആ​വ​ശ്യ​ത്തി​ന് ​നി​ലം​ ​കു​ത്തി​യാ​ലും​ ​ത​ല​യോ​ടു​ക​ൾ​ ​ഇ​പ്പോ​ഴും​ ​കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു,​"​ ​പോ​ൾ​ ​പോ​ട്ടി​ന്റെ​ ​ക്രൂ​ര​ത​യി​ൽ​നി​ന്ന് ​ക​ഷ്‌​ടി​ച്ചു​ ​ര​ക്ഷ​പ്പെ​ട്ട​ ​ഒ​രാ​ൾ​ ​എ​ന്നോ​ടു​ ​പ​റ​ഞ്ഞു.

വി​യ​റ്റ്നാ​മി​ലെ​ ​കു​ചീ​ ​തു​ര​ങ്ക​ത്തിൽ

വി​യ​റ്റ്നാ​മി​ലെ​ ​കു​ചീ​ ​തു​ര​ങ്ക​ത്തി​ൽ​ ​ഇ​രു​പ​തു​ ​വ​ർ​ഷം​ ​നീ​ണ്ടു​ന്ന​ ​യു​ദ്ധ​ത്തി​നൊ​ടു​വി​ൽ​ ​ വ​ൻ​ ​ശ​ക്തി​യാ​യ​ ​അ​മേ​രി​ക്ക​യെ​ ​ഉ​ത്ത​ര​ ​വി​യ​റ്റ്നാം​ ​പോ​രാ​ളി​ക​ൾ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ​കു​ചീ​ ​തു​ര​ങ്കം​ ​കേ​ന്ദ്രീ​ക​രി​ച്ചു​ ​ന​ട​ത്തി​യ​ ​ഗ​റി​ല്ലാ​ ​മു​റ​യി​ലു​ള്ള​ ​പോ​രാ​ട്ട​മാ​യി​രു​ന്നു.​ ​കു​ചീ​ ​ജി​ല്ല​യു​ടെ​ ​ഭൂ​ഗ​ർ​ഭ​മൊ​ട്ടാ​കെ​ ​വ്യാ​പി​ച്ചു​ ​കി​ട​ക്കു​ന്ന​ ​ട​ണ​ലു​ക​ളു​ടെ​ ​ബൃ​ഹ​ദ് ​ശൃം​ഖ​ല​യാ​ണി​ത്.​ ​അ​റു​പ​തി​നാ​യി​ര​ത്തോ​ളം​ ​അ​മേ​രി​ക്ക​ൻ​ ​സൈ​നി​ക​രു​ടെ​ ​ജീ​വ​ൻ​ ​ക​വ​ർ​ന്ന​ത് ​ഇ​വി​ടെ​ ​ഒ​ളി​ച്ചി​രു​ന്നു​കൊ​ണ്ട് ​അ​വ​ർ​ ​ന​ട​ത്തി​യ​ ​മി​ന്ന​ൽ​ ​പോ​രാ​ട്ട​ങ്ങ​ളാ​യി​രു​ന്നു.​ ​ദ​ക്ഷി​ണ​ ​വി​യ​റ്റ്നാ​മി​നെ​ ​പി​ന്തു​ണ​ക്കാ​നെ​ത്തി​യ​ ​അ​മേ​രി​ക്ക​ ​ല​ക്ഷ്യം​ ​കാ​ണാ​തെ​ ​പി​ൻ​വാ​ങ്ങു​ക​യാ​ണു​ണ്ടാ​യ​ത്.

c

ലി​യ​യി​ലെ​ ​പെ​ൻ​ഗ്വി​നും​ ​

ചൈ​ന​യി​ലെ​ ​വ​ന്മ​തി​ലും

ആ​സ്ട്രേ​ലി​യ​യി​ൽ​ ​പോ​കു​ന്നെ​ങ്കി​ൽ​ ​മെ​ൽ​ബ​ൺ​ ​ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള​ ​ഫി​ലി​പ് ​ദ്വീ​പ് ​ഒ​ഴി​വാ​ക്ക​രു​ത്.​ ​പെ​ൻ​ഗ്വി​നു​ക​ൾ​ ​കൂ​ട്ടം​കൂ​ട്ട​മാ​യി​ ​അ​ന്ന​ത്തെ​ ​ക​ട​ൽ​വാ​സം​ ​അ​വ​സാ​നി​പ്പി​ച്ച് ​ക​ര​‌​യ്‌​ക്ക​ണ​യു​ന്ന​ ​ദൃ​ശ്യം​ ​ഒ​രു​ ​സ​ഞ്ചാ​രി​ക്കും​ ​മ​റ​ക്കാ​നാ​വി​ല്ല.​ ​സ​ന്ധ്യ​യി​ൽ​ ​കു​ണു​ങ്ങി​ക്കു​ണു​ങ്ങി​യു​ള്ള​ ​ആ​ ​ക​ര​യേ​റ്റം​ ​അ​ത്ര​മേ​ൽ​ ​ഹൃ​ദ​യം​ ​കീ​ഴ​ട​ക്കും.​ ​മ​ന​സി​ന് ​കു​ളി​രു​കോ​രു​ന്ന​ ​മ​റ്റൊ​രു​ ​കാ​ഴ്‌ച​യാ​ണ് 21,196​ ​കി.​മീ​ ​നീ​ണ്ടു​കി​ട​ക്കു​ന്ന​ ​ചൈ​ന​യി​ലെ​ ​വ​ന്മ​തി​ൽ.​ ​മ​നു​ഷ്യ​നി​ർ​മ്മി​ത​മാ​യ​ ​മ​ഹാ​ത്ഭു​ത​ങ്ങ​ളി​ലൊ​ന്ന്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, TRAVALOGUE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.