കൊവിഡിനെ ചെറുക്കാനുള്ള ജാഗ്രത ഇപ്പോഴുണ്ടോയെന്ന് സംശയമാണ്. വീടുകളോരോന്നും കയറിയിറങ്ങിയാണ് സ്ഥാനാർത്ഥികളും കൂട്ടരും വോട്ടു തേടുന്നത്. കൊവിഡ് മര്യാദ അവർ പാലിക്കുക തന്നെ വേണം. മാസ്ക് മാറ്റി മുഖം കാണിക്കുന്നുവെങ്കിൽ അത് ദൂരെ മാറി നിന്നു വേണം. സാനിറ്റൈസർ സ്ഥാനാർത്ഥികളും കൂടെയുള്ളവരും കൊണ്ടു നടക്കുന്നത് നല്ലതാണ്. തൊട്ടും പിടിച്ചു ആരും വോട്ടു തേടില്ലെന്നാണ് തോന്നുന്നത്. കാരണം ആ തൊടലും പിടിക്കലും വോട്ട് കിട്ടാനായിരിക്കില്ല, നഷ്ടപ്പെടാനായിരിക്കും ഉപകരിക്കുക.