SignIn
Kerala Kaumudi Online
Saturday, 28 November 2020 11.34 AM IST

ബാർ കോഴ; രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി അനുമതി നൽകി

ramesh-chennithala

തിരുവനന്തപുരം: ബാർ കോഴയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകി. ബാർ ഉടമയായ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചെന്നിത്തലയെ കൂടാതെ മുൻ മന്ത്രിമാരായ വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും.ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.

എന്നാല്‍ ജനപ്രതിനിധികളായതിനാലും, ഇവര്‍ക്കെതിരേ നേരത്തെ തന്നെ അന്വേഷണം നടന്നതിനാലും ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സര്‍ക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാന്‍ സാധിക്കൂ. അതിനാൽ അന്വേഷണത്തിന് സർക്കാർ ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി തേടും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAMESH CHENNITHALA, CM PINARAYI, BIJU RAMESH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.