SignIn
Kerala Kaumudi Online
Saturday, 28 November 2020 1.58 PM IST

എല്ലാ വാർഡുകളിലും കൊവിഡ് വാക്‌സിൻ, അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി; പ്രകടന പത്രിക പുറത്തിറക്കി യു ഡി എഫ്

udf-manifesto

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. മഹാമാരിയായ കൊവിഡിനെതിരെ വാക്‌സിൻ ഇന്ത്യയിൽ എത്തിയാൽ അതിവേഗത്തിൽ ജനങ്ങളിൽ എത്തിക്കാൻ സൗകര്യം ഒരുക്കുമെന്ന് യു ഡി എഫ് പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്യുന്നു. എല്ലാ വാ‍ർഡുകളിലും കൊവിഡ് വാക്‌സിൻ എത്തിക്കാൻ സംവിധാനം ഉണ്ടാവുമെന്നും യു ഡി എഫ് ഉറപ്പ് നൽകുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ താത്‌ക്കാലിക ജീവനക്കാരെ നിയമിക്കാനുളള അവകാശം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുമെന്നും യു ഡി എഫ് പ്രകടനപത്രികയിലുണ്ട്. പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും എന്ന മുദ്രാവാക്യത്തോടെയാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് യു ഡി എഫ് തിരിച്ചു നൽകും. അധികാര വികേന്ദ്രീകരണത്തിന്റെ കടയ്‌ക്കൽ കത്തി വയ്‌ക്കുന്ന ഒരു സമീപനമാണ് ഇടത് സർക്കാർ സ്വീകരിച്ചതെന്ന് യു ഡി എഫ് പ്രകടന പത്രികയിൽ കുറ്റപ്പെടുത്തുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും സമ്പൂർണ മാലിന്യ പദ്ധതി നടപ്പാക്കുമെന്നും യു ഡി എഫ് പ്രകടന പത്രികയിൽ പറയുന്നു.

udf-manifesto

കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും അനാഥരെ ദത്തെടുക്കുകയും ചെയ്യും. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയും യു ഡി എഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേകം പ്രകടന പത്രികകളും പുറത്തിറക്കുമെന്ന് യു ഡി എഫ് വാഗ്ദാനം ചെയ്യുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAMESH CHENNITHALA, OPPOSITION LEADER, UDF MANIFESTO, MULAPALLI RAMACHANDRAN, KERALA ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.