നികൊ ഞാചാ, ലവകുശ എന്നീ ചിത്രങ്ങൾക്കുശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന മുത്തം നൂറുവിധത്തിൽ ശ്രീനാഥ് ഭാസി നായകനാകുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. എസ് .കെ ഫിലിംസ് നിർമ്മിക്കുുന്ന ഇൗ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രഹകനായ ഡാനി റെയ് മണ്ടാണ് . ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകൾ എറണാകുളവും വർക്കലയും , ആസാമും ലഡാക്കുമാണ്. താരനിർണയം പൂർത്തിയായി വരുന്നു. സിംപ്ളി സൗമ്യ എന്ന ചിത്രത്തിലാണ് ശ്രീനാഥ് ഭാസി ഉടൻ അഭിനയിക്കുക.