നാനി നായകൻ
നസ്രിയയും നാനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിന് ആൺടെ സുന്ദരാനികി എന്നു പേരിട്ടു. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. നാനിയുടെ 28ാമത് ചിത്രവും. രാജമൗലി സംവിധാനം ചെയ്ത ഇൗച്ച എന്ന ചിത്രമാണ് നാനിയെ പ്രശസ്തനാക്കിയത്. ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കുന്ന ആൺടെ സുന്ദരാനികി മൈത്രി മൂവി മേക്കേഴ് സാണ് നിർമിക്കുന്നത്. 2021ൽ ചിത്രീകരണം ആരംഭിക്കും. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതസംവിധാനം വിവേക് സാഗർ.