SignIn
Kerala Kaumudi Online
Saturday, 28 November 2020 10.59 AM IST

ലോകത്ത് 5.84 കോടി കൊവിഡ് ബാധിതർ, 4,04,51,775 രോഗമുക്തർ

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എൺപത്തി നാല് ലക്ഷം പിന്നിട്ടു. അഞ്ചര ലക്ഷത്തിലധികം കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,84,66,802 ആയി ഉയർന്നു.13,85,708 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,04,51,775 ആയി.

രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. 1,62,340 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,24,40,167 ആയി. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 2,61,757 പേർ മരിച്ചു. എഴുപത്തിനാല് ലക്ഷത്തിലധികം പേർ സുഖം പ്രാപിച്ചു.


ഇന്ത്യയിൽ വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം നാൽപത്തി അയ്യായിരത്തിലധികം പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ് ലക്ഷം കടന്നു. 4,40,554 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 1.33 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു.


ബ്രസീലിലും രോഗവ്യാപനം രൂക്ഷമാകുകയാണ്.ആകെ രോഗബാധിതരുടെ എണ്ണം അറുപത് ലക്ഷം കടന്നു. 1,69,016 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് ഫ്രാൻസാണ്. 21,27,051 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 48,518 പേർ മരിച്ചു. റഷ്യയിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. 20,64,748 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 35,778 പേർ മരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID 19, US, BRAZIL, COVID DEATH, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.