SignIn
Kerala Kaumudi Online
Wednesday, 25 November 2020 12.08 AM IST

ഫേസ്ബുക്ക് പ്രണയം വിവാഹത്തിൽ കലാശിച്ചു, മതംമാറാൻ നിർബന്ധിക്കുന്നുവെന്ന് കാണിച്ച് ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ യുവാവ്,മറ്റൊരു പരാതി നൽകി യുവതിയും

complaint

ന്യൂഡൽഹി: ഭാര്യയും വീട്ടുകാരും പീഡീപ്പിക്കുന്നുവെന്ന് കാണിച്ച് യുവാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഡൽഹി പ്രേംനഗർ സ്വദേശിയായ മോഹിത് ആണ് പരാതി നൽകിയത്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.നവംബർ 12നാണ് മോഹിത് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഭാര്യയും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്നും, മതപരിവർത്തനം നടത്താൻ നിർബന്ധിക്കുന്നുവെന്നുമാണ് യുവാവിന്റെ പരാതി. മോഹിത്തിന്റെ ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, അമ്മാവൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.കഴിഞ്ഞ വർഷം സ്ത്രീധനം ചോദിച്ച് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഭാര്യ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.

രണ്ട് വർഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇയാൾ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു.ഹിന്ദുവാണെന്നായിരുന്നു യുവതി തന്നോട് ആദ്യം പറഞ്ഞിരുന്നതെന്ന് മോഹിത് ആരോപിക്കുന്നു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MARRIAGE, POLICE CASE, HUSBAND, WIFE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.