SignIn
Kerala Kaumudi Online
Saturday, 28 November 2020 10.51 AM IST

'നമ്മളെയൊക്കെ പിണറായി പൊലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ': പരിഹാസവുമായി വി ടി ബൽറാം

vtb

സംസ്ഥാന സർക്കാർ നടപ്പിൽ വരുത്തിയ പൊലീസ് ആക്ടിലെ ഭേദഗതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും എം എൽ എയുമായ വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി ഭേദഗതി അടിച്ചേൽപ്പിച്ചതിലൂടെ മുഖ്യമന്ത്രി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നതെന്ന് ഫേസ്ബുക്കിൽ അദ്ദേഹം കുറ്റപ്പെടുത്തുന്നു.

സർക്കാർ നടപ്പാക്കിയ പൊലീസ് ആക്ടിലെ ഭേദഗതിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. മാദ്ധ്യമങ്ങളെ കൂച്ചുവിലങ്ങിടാനാണ് ഭേദഗതി എന്നതാണ് പ്രധാന വിമർശനം. വിമർശനം കടുത്തതോടെ ഭേദഗതി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"Anyone who produces content, publishes or propagates it through any means of communication with an intention to threaten, insult or harm the reputation of an individual will be punished with an imprisonment of five years or a fine of Rs 10,000 or with both.”

പോലീസ് ആ്ര്രകിലെ 118 (എ) എന്ന ഭേദഗതി കരിനിയമം നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി അടിച്ചേൽപ്പിച്ചതിലൂടെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാൽ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?

"Anyone who produces content, publishes or propagates it through any means of communication with an intention to...

Posted by VT Balram on Saturday, 21 November 2020

.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VT BALRAMS FBPOST AGAINST POLICE-ACT-AMENDMEN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.