ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ സിനിമയിലേക്ക് തിരിച്ചെത്തി. സീറോയുടെ പരാജയത്തിന് ശേഷം സിനിമയിൽ നിന്ന് താത്കാലികമായി വിട്ടുനിന്ന ഷാരൂഖ് ഖാന്റെ ഈ തിരിച്ചുവരവ് ആഘോഷിക്കുകയാണ് കിംഗ് ഖാൻ ആരാധകർ. ഷാരൂഖ് നായകനാകുന്ന ചിത്രത്തിന്റെ പേര് പത്താൻ എന്നാണ്. യാഷ് രാജ് ഫിലിംസിന്റെ സ്റ്റുഡിയോയിലാണ് ചിത്രീകരണം ആരംഭിച്ചത്.മുടി നീട്ടി വളർത്തി സൺ ഗ്ലാസ് ധരിച്ച് കാറിൽ നിന്നും ഇറങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.സിനിമയിൽ ജോൺ എബ്രഹാമും ദീപിക പദുക്കോണും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർഥ് ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാണ് പത്താൻ.