മലപ്പുറം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ജനറൽ സെക്രട്ടറിയുമായ ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി (83) നിര്യാതനായി. പുലിക്കോട് മഹല്ല് സദനത്തുൽ ഇസ്ലാം സംഘം പ്രസിഡന്റായിരുന്നു. 1977ൽ എം.എസ്.എഫ് രൂപീകരിച്ചപ്പോൾ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി. കോട്ടയ്ക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്നു. വളവന്നൂർ ബാഫഖി യത്തീംഖാന ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
ചെമ്മങ്കടവ് സ്വദേശി പറവത്ത് മറിയുമ്മയാണ് ഭാര്യ. മക്കൾ: മുഹമ്മദ് സലീം, അബ്ദുൽ നാസർ, ഖാലിദ്, ഹംസത്ത്, ജാഫർ, അബ്ദുല്ല, ഉമറുൽ ഫാറൂഖ്, സിറാജ്, മുംതാസ്, ഫാത്തിമ, സലീഖ, റൈഹാനത്ത്, സൗദ, സുമയ്യ. ഖബറടക്കം ഇന്ന് രാവിലെ 8.30ന് പാലത്തറ ജുമാമസ്ജിദിൽ നടക്കും.