തിരുവനന്തപുരം: ആശുപത്രികളെ ബന്ധിപ്പിച്ചുകൊണ്ട് കെ,എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് സർവീസ് നടത്തുന്നു.
രാവിലെ 5.10 ന് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് പാരിപ്പള്ളി മെഡി:കോളേജ് (6.30 ) ആലപ്പുഴ മെഡിക്കൽ കോളേജ് (8.00) ലേക്ഷോർഹോസ്പ്പിറ്റൽ (9.15) വഴിഅമൃതാഹോസ്പ്പിറ്റലിൽ രാവിലെ 10ന് എത്തിച്ചേരുന്ന വിധത്തിൽ ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് 2.40ന് ന് അമൃതഹോസ്പിറ്റലിൽ നിന്ന് തിരിച്ച്ലേക്ഷോർഹോസ്പിറ്റൽ, ആലപ്പുഴ വണ്ടാനം മെഡിക്കൽകോളേജ്, പാരിപ്പള്ളി മെഡിക്കൽകോളേജ്, തിരുവനന്തപുരം മെഡിക്കൽകോളേജ് വഴി തിരുവനന്തപുരം സെട്രൽ ബസ് സ്റ്റേഷനിൽ എത്തും.
വിശദ വിവരങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ ഫോൺ 04712323886