മുംബയ്: അമ്മയുടെ മൃതദേഹത്തിനൊപ്പം മകൾ കഴിഞ്ഞത് ദിവസങ്ങൾ. ബാന്ദ്രയിലെ ചുയിം ഗ്രാമത്തിലാണ് സംഭവം. 83കാരിയായ മാതാവിന്റെ മൃതദേഹത്തിനൊപ്പമാണ് 53കാരിയായ മകൾ ദിവസങ്ങളോളം കഴിഞ്ഞത്. മാനസികവെല്ലുവിളി നേരിടുന്ന മകൾ അയൽവാസികളുമായി ഒട്ടും സൗഹൃദത്തിലായിരുന്നില്ല. ഇതാണ് മരണവിവരം പുറത്തറിയാൻ വൈകിയത്. മരണപ്പെട്ട അമ്മ അയൽവാസികളുമായി ഇടപെടുമായിരുന്നെങ്കിലും കിടപ്പിലായതോടെ പുറംലോകവുമായുള്ള ബന്ധം ഇല്ലാതായി. അടുത്ത വീട്ടുകാരാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്.
മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങിയിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മകളെ വീട്ടിൽ നിന്ന് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഏറ്റുവാങ്ങിയ അയൽവാസികളാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
ലോക ്ഡൗൺ കാലത്ത് വീട്ടിലെ മാലിന്യം മുഴുവൻ ജനലിലൂടെ യുവതി പുറത്തേക്ക് എറിയുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.
അതിനെതിരെ പരാതിപ്പെട്ടാൽ പോലും യുവതി അനുസരിക്കാറുണ്ടായിരുന്നില്ലെന്നും അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.