തൃശൂർ: ഞായറാഴ്ച 543 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 417 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,381 ആണ്. തൃശൂർ സ്വദേശികളായ 80 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 55,076 ആണ്. 47,295 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ഞായറാഴ്ച സമ്പർക്കം വഴി 522 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 8 പേർക്കും രോഗ ഉറവിടം അറിയാത്ത 9 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
മെഡി.കോളേജില്‍ 10
സുരക്ഷാ ജീവനക്കാര്‍ക്ക് കൊവിഡ്
തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ പത്ത് സുരക്ഷാ ജീവനക്കാർക്കും ഒരു ആംബുലൻസ് ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേർ സുരക്ഷാ സൂപ്പർവൈസർമാരാണ്. പ്രതിസന്ധി പരിഹരിക്കാനായി അടിയന്തരമായി ദേശീയ ഹെൽത്ത് മിഷൻ വഴി ഒമ്പത് സുരക്ഷാ ജീവനക്കാരെ നിയമിച്ചു.