SignIn
Kerala Kaumudi Online
Wednesday, 20 January 2021 6.08 AM IST

ലോകത്ത് 5.89 കോടി കൊവിഡ് ബാധിതർ, മരണസംഖ്യ കുതിച്ചുയരുന്നു

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എൺപത്തൊമ്പത് ലക്ഷം പിന്നിട്ടു. 4,85,716 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,89,67,229 ആയി ഉയർന്നു.മരണസംഖ്യയും കുതിച്ചുയരുകയാണ്. 13,93,192 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 4,07,55,333 ആയി.അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.

രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. 1,35,593 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.2,62,694 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 74,52,538 ആയി.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 45,209​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​​ ​സ്ഥി​രീ​ക​രി​ച്ചു.​ ആകെ രോഗബാധിതരുടെ എണ്ണം തൊണ്ണൂറ്റിയൊന്ന് ലക്ഷത്തോട് അടുത്തു.​ ​ആ​കെ​ ​മ​ര​ണ​സം​ഖ്യ​ 1,33,227​ ​ആ​യി.4,40,962 പേരാണ് ചികിത്സയിലുള്ളത്. 85,21,617​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.


രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ അറുപത് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,69,197 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 54,32,505 ആയി ഉയർന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID 19, US, BRAZIL, INDIA, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.