വടക്കേ അമേരിക്കയുടെ വടക്കേ അറ്റത്തുള്ള അലാസ്കൻ പട്ടണമാണ് ഉത്കിയാഗ്വിഗ്. ആ നഗരത്തിലുള്ളവർക്ക് ഇനി സൂര്യനെ കാണണമെങ്കിൽ 66 ദിവസങ്ങൾ കാത്തിരിക്കണം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ അവസാനമായി സൂര്യനെ കണ്ടത്. 2021 ജനുവരി 23 ന് ശേഷമേ ഇനി ഇവിടെ സൂര്യൻ ഉദിക്കുകയുള്ളൂവെന്നാണ് യു.എസ് കാലവാസ്ഥ നിരീക്ഷണ ഏജൻസിയാണ് അറിയിച്ചത്. അതുവരെ പകൽ സമയത്ത് നിലാവെട്ടം പോലെ നേർത്ത വെളിച്ചമേ ഉണ്ടാകൂ.
ആർട്ടിക് വൃത്തത്തിന് വടക്ക് ഭാഗത്തും അന്റാർട്ടിക് വൃത്തത്തിന് തെക്ക് ഭാഗത്തുമാണ് ഇങ്ങനെ അപൂർവ പ്രതിഭാസമുള്ള രാജ്യങ്ങൾ ഉള്ളത്. ഇവിടെയുള്ള ഇടങ്ങളിൽ ചിലപ്പോൾ ഒരു ദിവസം മുഴുവൻ, അതായത് 24 മണിക്കൂറും സൂര്യപ്രകാശം ലഭിക്കാറുണ്ട്. അർദ്ധരാത്രിയിൽ സൂര്യൻ ഉദിക്കുന്ന രാജ്യമെന്നാണ് അലാസ്ക അറിയപ്പെടാറുള്ളത്.
ഉത്തരാർദ്ധ ഗോളത്തിന് സമീപമായി സ്ഥിതിചെയ്യുന്ന രാജ്യമായതിനാലാണ് അലാസ്കയിൽ രാത്രിയിലും സൂര്യൻ ഉദിക്കുന്നത്. മെയ്, ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായിരിക്കും അലാസ്കയിൽ വേനൽക്കാലം, ഈ സമയത്താണ് ഈ അത്ഭുത പ്രതിഭാസവും ദൃശ്യമാകുന്നത്. ഈ സമയങ്ങളിൽ ഇവിടുത്തെ പകലിന് ദൈർഘ്യം കൂടുതലായിരിക്കും. ഈ കഴിഞ്ഞ ജൂൺ 20 ന് അലാസ്കയിൽ 22 മണിക്കൂർ സൂര്യപ്രകാരം ലഭിച്ചിരുന്നുവത്രേ. അലാസ്കയ്ക്ക് പുറമെ ഐസ്ലൻഡ്, ഗ്രീൻലൻഡ്, നോർവേ, സ്വീഡൻ, ഫിൻലൻഡ്, വടക്കൻ റഷ്യ, ഉത്തര ധ്രുവം, ദക്ഷിണ ധ്രുവം തുടങ്ങിയിടത്തും പാതിരാസൂര്യൻ പ്രത്യക്ഷമാവാറുണ്ട്. ഭൂമിയുടെ ഭ്രമണത്തിനനുസരിച്ചാണ് ഈ പ്രതിഭാസം നടക്കുന്നത്