SignIn
Kerala Kaumudi Online
Monday, 25 January 2021 11.55 PM IST

രാജ്യത്തെ കൊവിഡ് സാഹചര്യം ഭയാനകം; മുൻകരുതലില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി

supreme-court

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം ഭയാനകമാണെന്ന് വിലയിരുത്തി സുപ്രീം കോടതി. സംസ്ഥാനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡിസംബറിൽ രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ മോശമാകുമെന്നും കോടതി വ്യക്തമാക്കി.

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന ഡൽഹിയേയും മഹാരാഷ്ട്രയേയും സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ജാഗ്രതയും മുൻകരുതലും നഷ്‌ടമായാൽ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് അടുത്ത മാസം ഉണ്ടാകുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഡൽഹി, ഗുജറാത്ത്, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോട് കഴിഞ്ഞ രണ്ട് ദിവസത്തിന് ഇടയിൽ കൊവിഡ് രോഗികളിൽ ഉണ്ടായ വർദ്ധനവ് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. മറ്റ് സംസ്ഥാനങ്ങൾ കൊവിഡ് സാഹചര്യം സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു.

വിവാഹ ചടങ്ങുകൾക്കും, ഘോഷയാത്രകൾക്കും, ഉത്സവ ചടങ്ങുകൾക്കും ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ നടപടിയേയും സുപ്രീം കോടതി വിമർശിച്ചു. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഗുജറാത്തിലെ സ്ഥിതി കൈവിട്ടു പോകുമെന്നും കോടതി നിരീക്ഷിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA COVID, SUPREME COURT, CORONA VIRUS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.