കൂടൊഴിഞ്ഞ്... വാനിലുയരാം... കൊവിഡ് 19 പശ്ചാത്തലത്തിൽ മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം തുറന്ന് പ്രവർത്തിച്ചപ്പോൾ. പാർക്കിൽ കുട്ടികളെ കളിപ്പിക്കുന്ന അച്ഛൻ. കൊവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി സ്കൂളുകളും അടഞ്ഞ് കിടക്കുകയാണ്.ജില്ലയിലെ പാർക്കുകൾക്ക് കഴിഞ്ഞ ദിവസം മുതൽ അനുമതി ലഭിച്ചതോടെ വീട്ടിലൊതുങ്ങിയിരുന്ന കുട്ടികളുടെ സായാഹ്നങ്ങൾ ഉത്സാഹഭരിതമാവുകയാണ്.