SignIn
Kerala Kaumudi Online
Monday, 25 January 2021 7.49 AM IST

ഓക്സ്ഫഡ് വാക്സിൻ 90 ശതമാനം ഫലപ്രദം, ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഇന്ത്യയിൽ ലഭ്യമായേക്കും

covid-vaccine

ലണ്ടൻ: ഓക്സ്ഫഡ് സ‌ർവകലാശാലയുമായി ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിനായ കൊവിഷീൽഡ് 90 ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിർമാണ കമ്പനി ആസ്ട്രസെനേക. വാക്‌സിന് ഗുരുതര പാർശ്വഫലങ്ങളൊന്നും ഇല്ലെന്ന് ബ്രിട്ടനിലും ബ്രസീലിലും നടന്ന മൂന്നാംഘട്ട പരീക്ഷണങ്ങളിൽ വ്യക്തമായെന്നും കമ്പനി അറിയിച്ചു. 20,000 വോളന്റിയർമാരാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ഇതിൽ 131 പേരിൽ മാത്രമാണ് രോഗബാധയുണ്ടായത്.

ഒരു മാസത്തെ ഇടവേളയിൽ ആദ്യം പകുതി ഡോസും പിന്നീട് മുഴുവൻ ഡോസും നൽകിയപ്പോൾ ഫലപ്രാപ്തി 90% ആണെന്ന് കണ്ടെത്തി. പിന്നീട്, ഒരു മാസം ഇടവിട്ടുള്ള രണ്ട് പൂർണ ഡോസുകൾ നൽകിയപ്പോൾ 62% ആയിരുന്നു ഫലപ്രാപ്തി. പരീക്ഷണത്തിന്റെ ശരാശരി ഫലപ്രാപ്തി 70 ശതമാനമാണ്. രണ്ട് തരത്തിലുള്ള ഡോസുകളിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നും കമ്പനി പറയുന്നു.

അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിക്കുന്ന വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. മറ്റൊരു അമേരിക്കൻ കമ്പനിയായ മൊഡേണയുടെ വാക്‌സിന് 94.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും കഴിഞ്ഞദിവസം കമ്പനി അറിയിച്ചിരുന്നു.

 വാക്സിൻ സുരക്ഷിതം, ഫലപ്രദം

കൊവിഡിനെ പ്രതിരോധിക്കാൻ വളരെയധികം ശേഷിയുള്ളതാണ് വാക്‌സിനെന്ന് ഫലപ്രാപ്തിയും സുരക്ഷാ പരിശോധനകളും ഉറപ്പുനൽകുന്നതായി ആസ്ട്രസെനേക മേധാവി പാസ്‌കൽ സോറിയോട്ട് പറഞ്ഞു. പൊതുജനാരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ സ്വാധീനം ഉണ്ടാക്കും. ഫൈസറിന്റേയും മൊഡേണയുടേയും വാക്സിനുകളേക്കാൾ സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും എളുപ്പമാണ് ഓക്ഫഡ് വാക്സിനെന്ന് പാസ്കൽ പറഞ്ഞു. ഓക്ഫഡ് വാക്സിൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയും.

 സീറം ഇൻസ്റ്റിറ്റ്യൂട്ടിന് നിർമ്മാണ ചുമതല

ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് കൊവിഷീൽഡിന്റെ നിർമ്മാണ ചുമതല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ കൊവിഡ് പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്ക് രാജ്യത്ത് വാക്സിൻ ലഭ്യമാക്കിയേക്കുമെന്ന് ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ലോകത്തെങ്ങുമുള്ള വിതരണത്തിന് സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നൂറു കോടി ഡോസ് ഉൽപാദിപ്പിക്കാനാണ് ഓക്സഫഡ‌ിന്റേയും ആസ്ട്രസെനേകയുടേയും പദ്ധതി.

ഓക്സ്ഫോഡ് വാക്സിൻ ഫലപ്രാപ്തി തെളിയിച്ചത് വളരെയേറെ ആവേശകരമായ വാർത്തയാണ് - ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

കൊവിഡിനെതിരെ കൊവിഷീൽഡ് 90 ശതമാനം വരെ ഫലപ്രദമാണെന്ന കാര്യത്തിൽ സന്തോഷമുണ്ട്. ഉടൻ തന്നെ വ്യാപകമായി ലഭ്യമാകും -

സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID VACCINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.