സിഡ്നി: ആസ്ട്രേലിയയിൽ കടലിൽ കുളിക്കുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് വിനോദസഞ്ചാരി മരിച്ചു. വടക്കു പടിഞ്ഞാറൻ സമുദ്രതീരത്തെ കേബിൾ ബീച്ചിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഉടൻ തന്നെ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബ്രൂം പട്ടണത്തിൽ നിന്ന് 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കേബിൾ ബീച്ചിൽ സ്രാവിന്റെ ആക്രമണം താരതമ്യേന കുറവാണ്. എന്നാൽ,അപകടകാരികളായ മുതലകളുടെ സാന്നിദ്ധ്യമുണ്ടാകുന്നത് പതിവായതിനാൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ ബീച്ച് അടച്ചിടാറുണ്ട്. ഇക്കൊല്ലം ആസ്ട്രേലിയയിൽ സ്രാവിന്റെ ആക്രമണത്താലുണ്ടായ എട്ടാമത്തെ മരണമാണിത്.