ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി തുടർച്ചയായ ഏഴാംമാസവും ഇടിഞ്ഞു. 21.6 ശതമാനം കുറവുമായി 15.14 മില്യൺ ടണ്ണാണ് ഒക്ടോബറിലെ ഇറക്കുമതിയെന്ന് പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെൽ വ്യക്തമാക്കി. ജൂലായ്ക്ക് ശേഷം കുറിക്കുന്ന ഏറ്റവും വലിയ ഇടിവുമാണിത്.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡോയിൽ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. കൊവിഡ് മൂലം പലയിടത്തും നിയന്ത്രണങ്ങൾ ഇപ്പോഴുമുള്ളതാണ് ഡിമാൻഡ് താഴാൻ കാരണം.
നാലാംനാളിലും
ഇന്ധനവില കൂടി
പെട്രോൾ, ഡീസൽ വില തുടർച്ചയായ നാലാംനാളിലും ഉയർന്നു. തിരുവനന്തപുരത്ത് ഇന്നലെ പെട്രോൾ ലിറ്ററിന് 0.07 പൈസ വർദ്ധിച്ച് വില 83.53 രൂപയായി. 0.19 രൂപ ഉയർന്ന് 76.89 രൂപയാണ് ഡീസൽ വില.