തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങലൂർ (0480 2816270, 8547005078), അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്സിന്, കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും www.ihrd.ac.in വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷാ ഫാറം പൂരിപ്പിച്ച് രജിസ്ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക.