തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോളേജുകളിലെ ഒന്നാംഘട്ട മോപ് അപ് അലോട്ട്മെന്റിനു ശേഷം ഒഴിവുണ്ടായ സീറ്റുകളിലേക്കുള്ള രണ്ടാം മോപ് അപ് അലോട്ട്മെന്റിന് 26വരെ ഓപ്ഷൻ കൺഫർമേഷൻ നടത്താം. ആദ്യമോപ് അപ് അലോട്ട്മെന്റിലെ ഓപ്ഷൻ പരിഗണിച്ചാണ് അലോട്ട്മെന്റ്. ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. വിശദവിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- -0471 -2525300.