ഗ്ലാമർ വേഷങ്ങൾ കൊണ്ട് ഒരു കാലത്ത് മലയാളികളുടെ മനസിൽ കുളിരു കോരിയിട്ട നടിയാണ് വിജിത്ര.മലയാളത്തിൽ രണ്ടു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴിൽ ഗ്ലാമർ നായികയായി പേരെടുത്തു.1992ൽ ജയദേവൻ സംവിദാനം ചെയ്ത ഏഴാംമിടം എന്ന ചിത്രത്തിലും ടീവി സാബുവിന്റെ സംവിധാനത്തിൽ രണ്ടായിരത്തിൽ ഇറങ്ങിയ ഗന്ധർവ്വൻ എന്ന ചിത്രത്തിലും മാത്രമാണ് വിജിത്ര മലയാളത്തിൽ അഭിനയിച്ചത്. പക്ഷെ മലയാളത്തിൽ വലിയ ഓഫറുകൾ വിജിത്രയെ തേടി വന്നിട്ടും പിന്നീട് അഭിനയിക്കാൻ തയാറായില്ല. ഇതിനു കാരണം മലയാളം ഇൻഡസ്ട്രിയൽ നിന്നുണ്ടായ മോശം അനുഭവം ആണെന്നും വിജിത്ര തുറന്നടിക്കുന്നു.
വിജിത്രയുടെ വാക്കുകൾ
മലയാള സിനിമയിൽ വഞ്ചിക്കപ്പെട്ട അനുഭവമാണ് എനിക്കുള്ളത്. ഷക്കീല മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു. ഒരു ഗ്ലാമർ നായികയായി മലയാള സിനിമയിലേക്ക് എന്നെ ക്ഷണിച്ചു. എന്നാൽ ഷക്കീലയ്ക്ക് താര മൂല്യം അധികമുള്ള സമയമായതിനാൽ ഞാൻ അഭിനയിച്ചാൽ ശ്രദ്ധിക്കപ്പെടുമോ എന്ന് സംശയമുണ്ടായിരുന്നു.ഇക്കാര്യം സംവിധായകനോട് സംസാരിക്കുകയും ചെയ്തു.എന്നാൽ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്തു വിജയിപ്പിച്ച ആളാണ് താനെന്നായിരുന്നു അയാളുടെ അവകാശ വാദം.
മാന്യമായി മാത്രമേ സിനിമ സംവിധാനം ചെയുകയുള്ളു എന്ന് സംവിധായകൻ ഉറപ്പും കൊടുത്തു. അങ്ങനെ പരീക്ഷ പോലും പൂർത്തിയാക്കാതെയാണ് ഞാൻ കേരളത്തിൽ സിനിമ ചെയ്യാൻ വന്നത്. ചിത്രീകരണം എല്ലാം പൂർത്തിയാക്കി ഞാൻ തിരിച്ചു പോയതിനു ശേഷം അയാൾ വീണ്ടും വിളിച്ചു. ഒരു ബലാത്സംഘവും കുളി സീനും ചിത്രീകരിക്കാൻ ഉണ്ടെന്നു പറഞ്ഞു. മോശമായ രീതിയിൽ ചിത്രീകരിക്കില്ല എന്ന ഉറപ്പിലാണ് ഞാൻ മടങ്ങിയത്. എന്നാൽ സിനിമയുടെ പോസ്റ്ററിൽ ബലാത്സംഗ രംഗമാണ് വന്നത്. അത് ഞാൻ സഹിച്ചു.
എന്നാൽ സിനിമ സെൻസർ ചെയ്തു വന്നപ്പോൾ അത് എ പടവും. എനിക്ക് ദേഷ്യവും സങ്കടവും വന്നു. വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ എന്നെ വല്ലാതെ അലട്ടി. അങ്ങനെ അയാളെ നേരിൽ ചെന്ന് കാണാൻ തീരുമാനിച്ചു. കേരളത്തിൽ എത്തി അയാളെ കണ്ടതും കരണ കുറ്റിക്ക് ഒറ്റയടി വച്ച് കൊടുക്കുകയായിരുന്നു. അയാളെ കുറേ ചീത്തയും വിളിച്ചിട്ടാണ് അവിടെ നിന്ന് ഇറങ്ങി പോയത്. അത് തന്റെ കരിയറിലെ ഏറ്റവും മോശം അനുഭവമായിരുന്നു എന്ന് വിജിത്ര പറയുന്നു. ആ മോശം അനുഭവമാണ് മലയാള സിനിമയോട് മുഖം തിരിക്കാൻ തന്നെ പേരിപ്പിച്ചതെന്ന് വിജിത്ര തുറന്നടിക്കുന്നു. തമിഴിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ചിട്ടുള്ള വിജിത്ര തെലുങ്കിലും കന്നഡത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പ്രമുഖ തമിഴ് ചാനലിലെ സീരിയലിൽ അഭിനയിക്കുകയാണ് വിചിത്ര.