ഷെറീഫ് ഈസ സംവിധാനം ചെയ്യുന്ന ആണ്ടാൾ എന്ന ചിത്രത്തിൽ ഇർഷാദ് അലി, അഭിജ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ധന്യ അനന്യ, സാദിഖ് എന്നിവരാണ് മറ്റു താരങ്ങൾ. 2018ൽ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ കാന്തൻ ദ ലവർ ഒാഫ് കളറിനുശേഷം ഷെറീഫ് ഈസ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹാർട്ടി ക്രാഫ്ട് എന്റർടെ യ്നിന്റെ ബാനറിൽ ഇർഷാദ് അലിയും അൻവർ അബ്ദുള്ളയും ചേർന്നാണ് നിർമിക്കുന്നത്. വളർന്ന മണ്ണിൽ മനസു ആണ്ടുപോയ മനുഷ്യരുടെ അസ്വസ്തങ്ങളാണ് പ്രമേയം. ഛായാഗ്രഹണം പ്രിയൻ. ഡിസംബർ ആദ്യം ഗവി, ധനുഷ് കോടി, ശ്രീലങ്ക എന്നിവിടങ്ങളിൽ ചിത്രീകരണം ആരംഭിക്കും.