മോസ്കോ: യു.എസ് യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന അവകാശവാദവുമായി റഷ്യൻ സൈന്യം. റഷ്യയുടെ നിയന്ത്രണത്തിലുള്ള കടൽഭാഗത്ത് പ്രവേശിച്ച യു.എസ് നാവികസേനയുടെ മിസൈൽ പ്രതിരോധക്കപ്പലായ യു.എസ്.എസ് ജോൺ എസ്. മക്കെയ്നെയാണ് റഷ്യൻ സേന തുരത്തിയതെന്നാണ് റിപ്പോർട്ട്.
റഷ്യൻ യുദ്ധക്കപ്പലായ അഡ്മിറൽ വിനോഗ്രാഡോവാണ് യു.എസ് യുദ്ധക്കപ്പലിനെ തുരത്തിയതെന്നാണ് വിവരം. കപ്പലിന് മുന്നറിയിപ്പ് കൊടുക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി സ്ഥലത്ത് നിന്ന് തുരത്തുകയായിരുന്നുവെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടർന്ന് യു.എസ് കപ്പൽ ഉടൻ തന്നെ റഷ്യയുടെ സമുദ്രഭാഗത്തു നിന്ന് മാറിയതായും റഷ്യ അറിയിച്ചു.