പത്തനംതിട്ട : ബീനാ ജോബീ..... മൂന്നാം വാർഡിലെ സ്ഥാനാർത്ഥി...കൈപ്പത്തിയാ ചിഹ്നം....,,,,,,,
ഈ വരികൾ പൂന്തേനരുവി... പൊന്മുടി പുഴയുടെ അനുജത്തീ എന്ന പാട്ടിന്റെ ട്യൂണിൽ പാടി ജനമനസിൽ ഇടംതേടുകയാണ് നാറാണംമൂഴി പഞ്ചായത്ത് മൂന്നാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബീനാ ജോബി. കൈപ്പത്തി ചിഹ്നത്തിലാണ് കന്നിയങ്കം. ഭർത്താവ് കരോട്ടുപാറ വീട്ടിൽ ജോബി കെ.ജോസ് സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. ജോബിയുടെ പിതാവ് ഔതക്കുട്ടി ഇരുപത് വർഷം മുമ്പ് നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഹെവൻലി വോയ്സ് എന്ന ട്രൂപ്പിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടാറുണ്ട്. വിവാഹ ചടങ്ങിലും പാടും. പാരഡി ഗാനങ്ങൾ എഴുതിയത് കാഞ്ഞിരപ്പള്ളി സ്വദേശി രാജു വല്ലൂരാനാണ്. ഡൗൺ ടൗൺ സ്റ്റുഡിയോയിൽ റെക്കാർഡ് ചെയ്ത ഗാനങ്ങൾ പ്ലസ് വൺ വിദ്യാർത്ഥി ജോർജി തോമസ് ജിയോ ചിട്ടപ്പെടുത്തി.
ഇത്തവണ യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഏറിയതിൽ
സന്തോഷമുണ്ടെന്ന് ബീന പ്രഭ പറഞ്ഞു. മക്കൾ : അമൽ, അലൻ, ലെന.