തിരുവനന്തപുരം:വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയും, യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും പിടിയിലായി. പാമാംകോട് സ്വദേശിയായ ലീനയെയും ഭർത്താവിനെയും വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിലാണ് പാമാംകോട് വടക്കേകുന്നുവിള വീട്ടിൽ ജിബിൻ ജോണിനെയും(25), പൊന്നുമംഗലം സ്വദേശി സുരേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊന്നുമംഗലം പനമൂട്ടിൽ വീട്ടിൽ ലിജിൻ എന്ന് വിളിക്കുന്ന രാജീവിനെയുമാണ് (36) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കേസിലെയും പ്രതികൾ അക്രമത്തിന് ശേഷം ഒളിവിൽപോവുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ദിവ്യ.ആർ.ഗോപിനാഥിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ അനൂപ്കൃഷ്ണ,എസ്.ഐമാരായ ദീപു,സുരേഷ് കുമാർ,എ.എസ്.ഐ സാബു,പത്മകുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.