ഇരിട്ടി: എക്സൈസ് പേരാവൂർ ടൗൺ ഭാഗത്ത് നടത്തിയ റെയ്ഡിൽ 14 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി ചാവശ്ശേരി സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. 8 ലിറ്റർ മദ്യവുമായി ചാവശ്ശേരിപറമ്പ് സ്വദേശി കെ. മനോജ് (38), 6 ലിറ്റർ മദ്യവുമായി ചാവശ്ശേരി മണ്ണോറ സ്വദേശി ടി.ആർ അനീഷ് (39) എന്നിവരാണ് പിടിയിലായത്.
പ്രിവന്റീവ് ഓഫീസർമാരായ കെ. ഉമ്മർ, എൻ. പത്മരാജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡുകളിൽ കണ്ണൂർ എക്സൈസ് ഐ.ബി പ്രിവന്റീവ് ഓഫീസർ നിസാർ ഒ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. വിജയൻ, ഷാജി സി.പി, വി.എൻ സതീഷ്, കെ. ശ്രീജിത്ത്, ബിനീഷ് എ.എം, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.കെ അമൃത, ഡ്രൈവർ എം. ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.