നാഗർകോവിൽ: എ.ഡി.എം.കെ എം.പി വിജയകുമാറിന്റെ വീട്ടിൽ സ്ഫോടകവസ്തു എറിഞ്ഞ അജ്ഞാതരെ പൊലീസ് തെരയുന്നു. നാഗർകോവിൽ ഗവൺമെന്റ് ഗസ്റ്റ്ഹൗസിന്റെ അടുത്തുള്ള എം.പിയുടെ വീട്ടിൽ നിന്നാണ് സ്ഫോടകവസ്തു കണ്ടെടുത്തത്. എം.പി ഇപ്പോൾ ഡൽഹിയിലാണ് വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ വീടിന്റെ പുറത്ത് സ്ഫോടകവസ്തു കിടന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പൊലീസിന് വിവരം അറിയിക്കുകയായിരുന്നു.