തിരുവനന്തപുരം: തമിഴ്നാട് തീരത്ത് ഉച്ചയോടെ കരതൊടുന്ന നിവാർ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ മഴയ്ക്ക് സാധ്യതയുമില്ല. ഇടുക്കി,ആലപ്പുഴ, എറണാകുളം ജില്ലകളിൽ പുറപ്പെടുവിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ ഇന്നലെ പിൻവലിച്ചു. തമിഴ്നാട് ഭാഗത്ത് കടലിൽ മീൻപിടിക്കാനിറങ്ങുന്നത് വിലക്കിയിട്ടുണ്ട്.