ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ബിനാമികളെന്നു സംശയിക്കുന്ന കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ജുഡീഷ്യൽ കസ്റ്റഡി 25 വരെയാണ്. ജാമ്യഹർജിയിൽ സെഷൻസ് കോടതിയിൽ വാദം തുടരുകയാണ്.