ന്യൂഡൽഹി: ചൈനീസ് ഓൺലൈൻ വ്യാപാര കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാല് ആപ്പുകൾ ഉൾപ്പെടെ 43 മൊബൈൽ ആപ്പുകൾക്ക് ഇന്ത്യയിൽ കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. ആലിബാബ വർക്ക്ബെൻച്, ആലി സപ്ലൈയേഴ്സ മൊബൈൽ ആപ്പ്,ആലി എക്സ്പ്രസ്, ആലിപേ കാഷ്യർ,കാംകാർഡ്, വിഡേറ്റ് തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. ഭൂരിഭാഗവും ചൈനീസ് ആപ്പുകളാണ്.
രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും പ്രതിരോധ മേഖലയെയും പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഐ.ടി ആക്ട് പ്രകാരമാണ് കേന്ദ്ര ഐ.ടി മന്ത്രലായത്തിന്റെ നടപടി. ജൂൺ 29ന് ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകളും പബ്ജി ഉൾപ്പെടെ 118 ആപ്പുകൾ സെപ്തംബർ രണ്ടിനും കേന്ദ്രം നിരോധിച്ചിരുന്നു. ആകെ 220 ആപ്പുകളാണ് കേന്ദ്രം ആറു മാസത്തിനിടെ ഇന്ത്യയിൽ നിരോധിച്ചത്.