തത്ക്കാലം അറസ്റ്റില്ല
ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷവും മതസ്പർദ്ധയും പരത്തിയെന്ന കേസിൽ നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യുന്നത് ബോംബെ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ക്രിമിനൽ വകുപ്പുകളെക്കുറിച്ച് പൊലീസദ്യോഗസ്ഥർക്ക് ക്ലാസെടക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. ജനുവരി എട്ടിന് ബാന്ദ്രാ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും കോടതി നിർദ്ദേശം നൽകി. കേസുമായി ബന്ധപ്പെട്ട് ഇനി സമൂഹമാദ്ധ്യമങ്ങളൂടെ പ്രതികരിക്കില്ലെന്ന് കങ്കണ ഉറപ്പ് നൽകി. തങ്ങൾക്കെതിരായ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന ഹർജിയുമായാണ് കങ്കണയും സഹോദരിയും കോടതിയെ സമീപിച്ചത്. ഹർജി ജനുവരി 11ന് വീണ്ടും പരിഗണിക്കും.