തൃശൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് മത്സരിക്കുന്നത് 7101 സ്ഥാനാർത്ഥികൾ. ഇതിൽ 3403 പുരുഷന്മാരും 3698 വനിതകളും ഉൾപ്പെടുന്നു. ജില്ലാ പഞ്ചായത്തിലേക്ക് 107 സ്ഥാനാർത്ഥികൾ മത്സരിക്കും. ഇതിൽ 55 പുരുഷന്മാരും 52 വനിതകളും ഉൾപ്പെടും. കോർപറേഷനിൽ 230 പേർ മത്സരിക്കും. ഇതിൽ 122 പേർ പുരുഷന്മാരും 108 പേർ വനിതകളുമാണ്. ഏഴ് മുനിസിപ്പാലിറ്റികളിൽ ആകെ 964 സ്ഥാനാർത്ഥികൾ മത്സരിക്കും.
പരാതികൾ അറിയിക്കാം
തൃശൂർ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ പൊതുതിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരാതികൾ ജില്ലയിലെ ജനറൽ ഒബ്സർവറായ വി.രതീശനെ 9496139200 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
രാഷ്ട്രീയ പാർട്ടികൾ നിർദ്ദേശം പാലിക്കണം
തൃശൂർ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട കാര്യങ്ങൾ വിശദമാക്കുന്നതിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഇലക്ഷൻ പ്രചാരണ സാമഗ്രികൾക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെ എണ്ണം, കൊവിഡ് 19 മാനദണ്ഡം അനുസരിച്ച് തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട ചട്ടങ്ങൾ, പെരുമാറ്റചട്ട പാലനം എന്നീ വിഷയങ്ങളിൽ കളക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നിർദ്ദേശം നൽകി. കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ഇലക്ഷൻ ജനറൽ ഒബ്സർവർ വി. രതീശൻ ഇലക്ഷൻ ചട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ യു. ഷീജ ബീഗം, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, റൂറൽ എസ്.പി ആർ. വിശ്വനാഥ്, ഡി.എം.ഒ കെ.ജെ റീന, ജില്ലയിൽ നിയോഗിച്ച ആറ് എക്സ്പെൻഡിച്ചർ ഒബ്സർവർമാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
നിർദ്ദേശങ്ങൾ
16 ബ്ലോക്കിൽ 763 സ്ഥാനാർത്ഥികൾ
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളിലായി 763 സ്ഥാനാർത്ഥികളാണുള്ളത്. ഇതിൽ 358 പുരുഷന്മാരും 344 വനിതകളും ഉൾപ്പെടുന്നു. പഞ്ചായത്തുകളിലേക്ക് 5,037 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ചാവക്കാട് ബ്ലോക്ക് : 50 , ചൊവ്വന്നൂർ ബ്ലോക്ക് : 44 , വടക്കാഞ്ചേരി ബ്ലോക്ക്: 38, പഴയന്നൂർ ബ്ലോക്ക്: 42 , ഇരിങ്ങാലക്കുട ബ്ലോക്ക് : 42 , വെള്ളാങ്ങല്ലൂർ ബ്ലോക്ക് : 39 , മാള ബ്ലോക്ക് : 43, 8. ചാലക്കുടി ബ്ലോക്ക് : 46 , ഒല്ലൂക്കര ബ്ലോക്ക് : 121 , പുഴയ്ക്കൽ ബ്ലോക്ക്: 40, മുല്ലശ്ശേരി ബ്ലോക്ക് : 46 , തളിക്കുളം ബ്ലോക്ക് : 45 , മതിലകം ബ്ലോക്ക് : 45 , അന്തിക്കാട് ബ്ലോക്ക് : 40, ചേർപ്പ് ബ്ലോക്ക്: 39, കൊടകര ബ്ലോക്ക് : 49