കൊച്ചി: സ്വർണക്കടത്ത് കേസിൽ കൂടുതൽ പ്രതികളെ കരുതൽ തടങ്കലിലാക്കുന്നു. സരിത്ത്, കെ ടി റമീസ്, എ എം ജലാൽ, മുഹമ്മദ് ഷാഫി എന്നിവർക്കെതിരെ കൊഫേപോസ ചുമത്താൻ അനുമതി നൽകി. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലെ എക്ണോമിക്ക് ഇന്റലിജൻസ് ബ്യൂറോയാണ് അനുമതി നൽകിയത്.
പ്രതികളെ വെറുതെ വിട്ടാൽ ഭാവിയിലും ഇവർ കളളക്കടത്ത് കേസുകളിൽ അകപ്പെടുമെന്ന് വിലയിരുത്തിയാണ് പ്രധാനമായും പ്രതികൾക്ക് എതിരെ കൊഫേപോസ ചുമത്തുന്നത്. ഇതുവഴി പ്രതികൾക്ക് ജാമ്യം നൽകാതെ ഒരു വർഷം വരെ ജയിലിൽ പാർപ്പിക്കാൻ കഴിയും. സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും എതിരെ നേരത്തെ കൊഫേപോസ ചുമത്തിയിരുന്നു.