SignIn
Kerala Kaumudi Online
Friday, 22 January 2021 10.04 AM IST

'ശിവശങ്കറിന്റെ ഉന്നത പദവികളെ കുറിച്ച് മൗനം എന്തിന്?'; കസ്റ്റംസിനെ കുടഞ്ഞ് കോടതി

sivasankar

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ച് കോടതി. എം ശിവശങ്കറിന്റെ ഉന്നത പദവികളെ കുറിച്ച് എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റംസിനോട് ചോദിച്ചു. പതിനൊന്നാം മണിക്കൂറിൽ ശിവശങ്കറിന്റെ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ആരാഞ്ഞു. ശിവശങ്കറിന്റെ കുറ്റം ഗൗരവമുളളതാണെന്ന് നിരീക്ഷിച്ച കോടതി അദ്ദേഹത്തെ അഞ്ച് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടു.

എം ശിവശങ്കറിനെ കസ്റ്റംസിന് പേടിയാണോയെന്ന് ചോദിച്ച കോടതി രേഖകളിൽ മാധവൻ നായരുടെ മകൻ ശിവശങ്കർ എന്നു മാത്രമാണ് ചേർത്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഉന്നതപദവികളെ കുറിച്ച് കോടതി രേഖയിൽ പറയുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഇതിന് മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി. നാലുമാസമായി ഒമ്പത് തവണ ശിവശങ്കറിനെ ചോദ്യം ചെയ്‌തെന്നും ഒരു തെളിവും കണ്ടെത്തിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ശിവശങ്കറിനെ മനപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇത്രയും നാൾ നൽകാതിരുന്ന മൊഴി സ്വപ്‌ന ഇപ്പോൾ നൽകിയത് സംശയകരമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ശിവശങ്കർ ഹാജരായിരിക്കുന്നത്. കേസിൽ വാദം തുടരുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, GOLD SMUGGLING CASE, CUSTOMS, COURT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.