ശരീരം മുഴുവൻ ടാറ്റൂ ചെയ്ത അമേരിക്കൻ യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കാലിഫോർണിയ സ്വദേശിനി ജൂലിയ നനോ എന്ന 32കാരിയാണ് 19 ലക്ഷത്തിലധികം രൂപ ചെലവാക്കി ജനനേന്ദ്രിയത്തിലടക്കം ടാറ്റൂ ചെയ്തത്.
18-ാം വയസിലാണ് ആദ്യമായി ടാറ്റൂ ചെയ്തതെന്ന് ജൂലിയ പറയുന്നു. '' നെഞ്ചിൽ ഒരു ചെറിയ ചെമ്പരത്തിപ്പൂവാണ് ആദ്യമായി പതിച്ചത്. പിന്നീട് ചുറ്റും അലങ്കരിച്ചു. പിന്നീട് കാൽ മുതൽ തല വരെ ചെയ്യാൻ തീരുമാനിച്ചു. ഇനിയൊരിടവും ബാക്കിയില്ലാതെയായപ്പോഴാണ് മുടി വടിച്ചത്. ആദ്യമൊക്കെ തലയിൽ കൈ വക്കില്ലെന്നായിരുന്നു കരുതിയത്. അങ്ങനെയായിരുന്നു സുഹൃത്തുക്കളോടടക്കം പറഞ്ഞിരുന്നത്. എന്നാൽ, ശരീരത്തിൽ ഒഴിഞ്ഞ സ്ഥലങ്ങൾ കാണുമ്പോൾ അസ്വസ്ഥത തോന്നിത്തുടങ്ങും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 234 മണിക്കൂർ ചെലവഴിച്ചു. നല്ല വേദനയുണ്ടായിരുന്നു'.
ജനനേന്ദ്രിയത്തിൽ ടാറ്റൂ ചെയ്തതിനോട് കുടുബത്തിൽ ചിലർക്ക് വിയോജിപ്പുണ്ട്. പക്ഷെ, എതിർപ്പുകളെ അവഗണിച്ചാണ് മന്നോട്ടു പോയത്. വർഷം അവസാനത്തോടെ മുഖത്തു കൂടി പൂർണമായും ടാറ്റു ചെയ്യാനാണ് ജൂലിയയുടെ തീരുമാനം. തെരുവിൽ വച്ച് കാണുന്ന അപരിചിതർ വന്നു ത്വക്കിൽ തൊട്ടു നോക്കാറുണ്ടെന്ന് പറഞ്ഞ് ജൂലിയ ചിരിക്കുന്നു.
ഓഫീസിൽ എല്ലാവരും പ്രോൽസാഹിപ്പിക്കുന്നുണ്ട്. ടാറ്റൂ സ്വകാര്യ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലെന്നും ജൂലിയ പറയുന്നു