നെയ്യാറ്റിൻകര: കേരളത്തിലും തമിഴ്നാട്ടിലും സ്ഥിരം ബൈക്ക് മോഷണം നടത്തിവരുന്ന അന്തർ സംസ്ഥാന ബൈക്ക് മോഷ്ടാവിനെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കൽ കീഴമ്മാകം പ്ലാമൂട്ടുക്കട ലക്ഷം വീട് കോളനിയിൽ നിന്നും ബാലരാമപുരം തലയൽ വടക്കേവിള പഞ്ചായത്തിന് സമീപം തൈക്കൂട്ടത്ത് വീട്ടിൽ വാടകയ്ക്ക് താസിക്കുന്ന യാസിനാണ്(20) അറസ്റ്റിലായത്. മോഷ്ടിക്കുന്ന ബൈക്കുകൾ മറ്റ് സംസ്ഥാനങ്ങളിൽ എത്തിച്ച് വിൽക്കുകയാണ് ഇയാളുടെ പതിവ്.ബാലരാമപുരം ഹൗസിംഗ് ബോർഡിന് സമീപത്ത് നിന്നും വാഹന മോഷണം നടത്തുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.