ജറുസലേം: നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ സന്ദർശിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.മദ്ധ്യപൂർവദേശത്തെ സമാധാന ശ്രമങ്ങൾ സംബന്ധിച്ച് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം രാജ്യം സന്ദർശിക്കുമെന്നും നെതന്യാഹു പ്രസ്താവനയിൽ അറിയിച്ചു.സെപ്തംബറിൽ അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ ഇസ്രായേലുമായി യു.എ.ഇയും ബഹ്റൈനും നയതന്ത്രക്കരാർ ഒപ്പുവച്ചിരുന്നു. ഇതിനിടെ, നെതന്യാഹു സൗദി സന്ദർശിച്ചതായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയതായും ഇസ്രായേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും സൗദി നിഷേധിച്ചു.