ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും അബുദാബി കിരീടവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനേയും 2021ലെ സമാധാന നൊബൽ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്തു. ഐറിഷ് നൊബൽ പുരസ്കാര ജേതാവ് ഡേവിഡ് ട്രിംബിളാണ് ഇരുവരേയും നാമനിർദ്ദേശം ചെയ്തത്. ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിൽ ഇരുനേതാക്കളും വഹിച്ച പങ്ക് അടിസ്ഥാനമാക്കിയാണ് നൊബേലിന് നാമനിർദ്ദേശം ചെയ്തതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.